Kerala NewsLatest NewsNews
‘എംഎൽഎ ആയാൽ കൊല്ലും’; ഫിറോസ് കുന്നംപറമ്പിലിന് വധഭീഷണിയെന്ന് പരാതി
തവനൂർ യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിന് വധ ഭീഷണിയെന്ന് പരാതി. ജയിച്ച് എംഎൽഎ ആയാൽ കൊല്ലുമെന്നാണ് ശബ്ദ സന്ദേശം.
സംഭവത്തിൽ തവനൂർ യുഡിഎഫ്നേതൃത്വം മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റ് ഹൈദർ മദുറിന് എതിരെയാണ് പരാതി നൽകിയിട്ടുള്ളത്. വധ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഫിറോസിന് പൊലീസ് സംരക്ഷണവും ആവശ്യപ്പെട്ടിട്ടുണ്ട്.