Latest NewsWorld

ഇ​ന്തോനേഷ്യയില്‍ മിന്നല്‍ പ്രളയത്തില്‍ 100 ലേറെ മരണം

ഇന്തോനേഷ്യയിലുണ്ടായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും 100 ലേറെ പേര്‍ മരിച്ചു. നാല്‍പ്പതിലധികം പേരെ കാണാതായി. കഴിഞ്ഞ രണ്ടു ദിവസമായി ശക്തമായ മ​ഴയാണ്​ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടത്​. ഇതിനെ തുടര്‍ന്നുണ്ടായ​ പ്രളയക്കെടുതിയില്‍ കിഴക്കന്‍ പ്രദേശങ്ങളിലടക്കം ആയിരത്തിലധികം കെട്ടിടങ്ങള്‍ വെള്ളത്തിലായി.

മേഖലകളില്‍ സൈന്യത്തി​ന്‍റെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്​. തിങ്കളാഴ്​ച രാത്രി ലാമന്‍ലെ ഗ്രാമത്തില്‍ കുന്നിടിഞ്ഞ്​​ നിരവധി വീടുകള്‍ മണ്ണിനടിയിലായി.രക്ഷാപ്രവര്‍ത്തകര്‍ ഇവിടെ നിന്ന്​ മാത്രം 40 ഓളം മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ദുരന്ത നിവാരണ സേന വകുപ്പ്​ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button