Kerala NewsLatest NewsNationalNews

അബ്ദുള്‍ നാസര്‍ മഅദ്‌നി അപകടകാരിയായ മനുഷ്യനാണെന്ന് സുപ്രിംകോടതി

ന്യൂ​ഡ​ല്‍​ഹി:പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദ്‌നി അപകടകാരിയായ മനുഷ്യനാണെന്ന് സുപ്രിംകോടതി. ബംഗളൂരു സ്‌ഫോടനക്കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവുനല്‍കണമെന്ന് ആവശ്യപ്പെട്ട് മഅദ്‌നി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയായിരുന്നു ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡെയുടെ നിരീക്ഷണം. മഅദ്‌നി ഗുരുതരകുറ്റകൃത്യങ്ങളില്‍ പങ്കാളിയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

എസ്‌എ ബോബ്‌ഡെ, ജസ്റ്റിസ് ബോപാന്ന, ജസ്റ്റിസ് രാമസുബ്രഹ്മണ്യം എന്നിവര്‍ അടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അനുമതിയില്ലാതെ ബാംഗ്ലൂര്‍ നഗരം വിടരുത് എന്ന നിബന്ധനയില്‍ ഇളവ് നല്‍കണെമെന്നാണ് മഅദ്‌നി ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. 2014 ജൂലൈ 11നാണ് മഅദ്‌നിയ്ക്ക് ജാമ്യം അനുവദിച്ചത്.

2014ല്‍ ജാമ്യം ലഭിച്ചശേഷം മഅദ്‌നിക്കെതിരെ ഒരു പരാതിയുമില്ലെന്ന് മഅദ്‌നിയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയോട് പറഞ്ഞു. ജാമ്യവ്യവസ്ഥ ഒരു ഘട്ടത്തിലും ലംഘിച്ചിട്ടില്ല. കേരളത്തില്‍ പോകാന്‍ സുപ്രിംകോടതി തന്നെ അദ്‌നിക്ക് രണ്ട് തവണ അനുമതി നല്‍കിയതും അഭിഭാഷകന്‍ കോടതിയ്ക്കുമുന്നില്‍ ചൂണ്ടിക്കാട്ടി.

ചികിത്സയും സാമ്ബത്തിക ബുദ്ധിമുട്ടും പിതാവിന്റെ അസുഖവും കോടതിയ്ക്കുമുന്നില്‍ മഅദ്‌നിയുടെ അഭിഭാഷകന്‍ വ്യക്തമാക്കിയിട്ടുണ്ട്. മഅദ്‌നിയുമായി ബന്ധപ്പെട്ട ഒരു കേസ് മദ്രാസ് ഹൈക്കോടതി ജഡ്ജി ആയിരുന്ന കാലയളവില്‍ താന്‍ പരിഗണിച്ചിരുന്നോയെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം ചോദിച്ചതിനെത്തുടര്‍ന്ന് ഹര്‍ജി അടുത്ത ആഴ്ച്ചത്തേക്ക് പരിഗണിക്കാനായി മാറ്റിവെച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button