Kerala NewsLatest NewsNationalUncategorized
കേരളത്തിൽ അഴിമതിരഹിത സർക്കാർ അധികാരത്തിൽ വരാൻ തക്ക സഖ്യത്തെ തെരഞ്ഞെടുക്കണം; മലയാളത്തിൽ ട്വീറ്റുമായി അമിത് ഷാ

ന്യൂഡെൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ഭാഷകളിൽ ട്വീറ്റുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അഴിമതിരഹിതവും പ്രീണനമുക്തമായ ഒരു സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുവാൻ തക്ക സഖ്യത്തെ തെരഞ്ഞെടുക്കേണ്ട സമയമാണിതെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു.
എല്ലാവരോടും, പ്രത്യേകിച്ച് യുവസുഹൃത്തുക്കളോടും കന്നിവോട്ടർമാരോടും മുന്നോട്ടു വന്നു നിങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കാൻ അഭ്യർത്ഥിക്കുന്നുവെന്നും ട്വീറ്റിലുണ്ട്.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പുരോഗമിക്കുന്നു. മികച്ച പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തുന്നത്. വോട്ടിംഗ് തുടങ്ങി മൂന്ന് മണിക്കൂറുകൾ പിന്നിട്ടപ്പോഴേക്കും സംസ്ഥാനത്ത് പോളിംഗ് 40 ശതമാനം പിന്നിട്ടു.