Latest NewsNationalNewsUncategorized
അടിച്ചും, ഇഷ്ടിക കൊണ്ട് അക്രമിച്ചും ബംഗാളിൽ തൃണമൂൽ സ്ഥാനാർത്ഥിക്കെതിരെ അതിക്രമം അഴിച്ചു വിട്ട് ബി.ജെ.പി പ്രവർത്തകർ

കൊൽക്കത്ത: ബംഗാളിൽ തൃണമൂൽ സ്ഥാനാർത്ഥിക്കെതിരെ അതിക്രമം അഴിച്ചു വിട്ട് ബി.ജെ.പി പ്രവർത്തകർ. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി സുജാത മണ്ഡലിനെ ബി.ജെ.പി പ്രവർത്തകർ അടിച്ചോടിച്ചു. ആരാംബേഗിൽനിന്ന് ജനവിധി തേടുന്ന സ്ഥാനാർഥിയെ ഇഷ്ടിക കൊണ്ട് ആക്രമിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
ചൊവ്വാഴ്ച മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലമാണ് ആരംബേഗ്. മുഖംമൂടി അണിഞ്ഞാണ് ഇഷ്ടിക കൊണ്ട് എറിഞ്ഞതെന്നും സുജാതക്കൊപ്പമുണ്ടായിരുന്ന പാർട്ടി പ്രവർത്തകന് തലക്കു പരിക്കേറ്റതായും തൃണമൂൽ ആരോപിച്ചു.
ചില ബൂത്തുകളിൽ സുരക്ഷക്കായി നിയമിച്ച അർധ സൈനിക വിഭാഗം പോലും ജനങ്ങളോട് ബി.ജെ.പിക്ക് വോട്ടുചെയ്യണമെന്ന് ഭീഷണിപ്പെടുത്തുകയാണെന്ന് സ്ഥാനാർഥി സുജാത ആരോപിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പാർട്ടി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.