Kerala NewsLatest NewsNewsPolitics
‘എല്‍ഡിഎഫിനെതിരെ ഗൂഢാലോചന നടത്തി’: സുകുമാരന്‍ നായര്‍ക്കും ചെന്നിത്തലയ്ക്കുമെതിരെ പരാതി
പാലക്കാട്: ശബരിമല പരാമര്‍ശത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ മന്ത്രി എ.കെ. ബാലന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി.
തിരഞ്ഞെടുപ്പ് തുടങ്ങി ഒരു മണിക്കൂറിനുള്ളിലാണ് ഇത് വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടാമാണെന്ന് യുഡിഎഫ് നേതാക്കളും എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയും പരാമര്‍ശം നടത്തിയത്. ഇത് അത്യന്തം ഗുരുതരമായ ആരോപണമാണ്. വിശ്വാസികളേയും വിശ്വാസത്തേയും സംരക്ഷിക്കുന്നതിന് ഏതറ്റം വരേയും പോകുന്ന
ഇടതുപക്ഷത്തിനേയും അതിന്റെ സ്ഥാനാര്‍ഥികളേയും തോല്‍പ്പിക്കുന്നതിനുള്ള ഗൂഢാലോചനയാണ് നടന്നത്. ഇത് ഭരണഘടനാ വിരുദ്ധവും ജനപ്രാതിനിധ്യ നിയമത്തിനും വിരുദ്ധമാണെന്ന് എ.കെ.ബാലന് പറഞ്ഞു.