Kerala NewsLatest NewsPolitics

തിരഞ്ഞെടുപ്പില്‍ പിണറായിക്ക് അയ്യപ്പനെ വേണം, ഏറ്റവും വലിയ അസുരനെന്ന് കെ സുരേന്ദ്രന്‍

കാസര്‍ഗോഡ്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന പ്രസിഡന്റും മഞ്ചേര്വത്തെ ബിജെപി സ്ഥാനാര്‍ഥിയുമായ കെ.സുരേന്ദ്രന്‍. ഏറ്റവും വലിയ അസുരന്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും പിണറായിയും അദ്ദേഹത്തിന്റെ അസുരഗണങ്ങളും ചേര്‍ന്ന് ശബരിമലയില്‍ ചെയ്ത നീചമായ കാര്യങ്ങള്‍ വോട്ടര്‍മാര്‍ വീണ്ടും ഓ‍ര്‍മ്മിക്കുമെന്ന് കരുതിയാണ് അദ്ദേഹം മലക്കം മറിഞ്ഞതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

സ്വാമി അയ്യപ്പനടക്കമുള്ള ദേവഗണങ്ങളെല്ലാം നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പമായിരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന സുരേന്ദ്രന്‍ തള്ളി. ഇത് ജനം വിശ്വസിക്കില്ല. പിണറായി ദുര്‍ബലനാണ്, അദ്ദേഹത്തിന്റെ ദൗര്‍ബല്യമാണ് ഇന്നത്തെ വാക്കുകളില്‍ കണ്ടത്. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് വന്നപ്പോള്‍ എല്ലാ നിലപാടും മാറ്റുകയാണ് അദ്ദേഹം ചെയ്തതതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരനും രംഗത്തെത്തി. ദേവഗണങ്ങള്‍ അസുരഗണങ്ങള്‍ക്കൊപ്പം ചേരാറില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്റെ പ്രതികരണം. ദേവഗണത്തില്‍ നിന്ന് ഞങ്ങള്‍ക്ക് എതിരായ ഒരു നിലപാടും ഉണ്ടാകില്ലെന്ന് ഉറപ്പുണ്ട്. കാരണം തങ്ങള്‍ സത്യസന്ധമായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്ന് സുധാകരന്‍ പറഞ്ഞു.

പിണറായി വിജയന്‍ നികൃഷ്ടമായ മനസ്സിന്റെ ഉടമയെന്ന് സ്വന്തം പ്രവൃത്തിയിലൂടെ തെളിയിച്ചുവെന്ന് സുധാകരന്‍ ആക്ഷേപിച്ചു. ആരുടെ മനസ്സിനുള്ളിലും ഒരു സംശയത്തിന് ഇടം നല്‍കാതെ താന്‍ എന്താണ്, ഏതാണെന്ന് കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്തിയ ഒരു ഭരണ കര്‍ത്താവിന്റെ ചിന്തകള്‍ വോട്ടര്‍മാര്‍ വിലയിരുത്തും. ഭക്തിയുള്ളവരുടെ വികാരത്തെ ചൂഷണം ചെയ്യാനുള്ള തന്ത്രമാണ് സിപിഎമ്മിന്റേത്. അത് മനസ്സിലാക്കാനുള്ള ബുദ്ധി കേരളത്തിലെ സാമാന്യ ജനങ്ങള്‍ക്കുണ്ടെന്ന് സുധാകരന്‍ പറഞ്ഞു.

“ശബരിമല അയ്യപ്പനെ ഇതിനപ്പുറം നിന്ദിക്കാന്‍ ആര്‍ക്ക് സാധിക്കും പിണറായി വിജയന് അല്ലാതെ? തേരാപ്പാര നടക്കുന്ന രണ്ട് പെണ്‍കുട്ടികളെ കസ്റ്റഡിയില്‍ എടുത്തുകൊണ്ടുപോയി അയ്യപ്പന് അപമാനിച്ച പിണറായി വിജയനോട് കേരളത്തിലെ ഭക്തജനങ്ങള്‍ ക്ഷമിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് മൂഢവിശ്വാസം ആണ്. എല്ലാ ഇലക്ഷനും തല്ല് നടത്തുകയെന്നത് സിപിഎമ്മിന്റെ പ്രവര്‍ത്തന ശൈലിയുടെ ഭാഗമാണ്. മൊറാഴയില്‍ കള്ളവോട്ട് ചെയ്തയാളെ പൊലീസ് പിടിച്ചില്ല. എം.വി.ഗോവിന്ദന്‍ മാഷ് കള്ള വോട്ട് ചെയ്യാന്‍ ആഹ്വാനം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുക്കേണ്ടതാണ്,” നാല് കിറ്റ് കൊടുത്ത് ജനങ്ങളെ മാറ്റി വളയ്ക്കാമെന്ന് കരുതുന്നത് ഇടത് പക്ഷത്തിന്റെ മൗഢ്യമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button