ഇതെന്താണിത് ഇത് റൈറ്റ് അല്ല മാറിനിൽക്കൂ; മൈക്കുമായി ദേഹത്തേക്കടുത്ത മാധ്യമപ്രവർത്തകരോട് ഫഹദ് ഫാസിൽ

നാട്ടിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയപ്പോൾ മൈക്കുമായി ദേഹത്തേക്കടുത്ത മാധ്യമപ്രവർത്തകരോട് മാറി നിൽക്കാൻ പറഞ്ഞ് നടൻ ഫഹദ് ഫാസിൽ. അഭിപ്രായം ചോദിച്ചുകൊണ്ട് ദേഹത്തേക്ക് മൈക്കുമായി എത്തിയ മാധ്യമപ്രവർത്തകരോട് ഇതെന്താണിത് ഇത് റൈറ്റ് അല്ല മാറിനിൽക്കൂ എന്നാണ് ഫഹദ് പറഞ്ഞത്.
എല്ലാ പൗരന്റെയും അവകാശമാണല്ലോ അതുകൊണ്ടാണ് വന്നതെന്നും മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഫഹദ് പറയുന്നുണ്ട്.
ഒന്നും പറയാൻ പറ്റാത്ത അവസ്ഥയാണല്ലോയെന്നാണ് സംവിധായകൻ ഫാസിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഓരോരുത്തരും മാറ്റി മാറ്റി പറയുകയാണല്ലോ, ഇതേതാണെന്ന് അറിയണമെങ്കിൽ ഒരു മാസം കാത്തിരിക്കണം അതാണ് ടോർച്ചർ എന്നും ഫാസിൽ പറഞ്ഞു.
തുടർഭരണം ഉണ്ടാവുമോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് അതൊന്നും പറയാൻ പറ്റില്ലെന്നും ഫാസിൽ പറയുന്നു.
ഫാസിലും കുടുംബവും ഒരുമിച്ചെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ഫഹദിന്റെ അനുജനും നടനുമായ ഫർഹാൻ ഫാസിലും കുടുംബത്തിനൊപ്പം ഉണ്ടായിരുന്നു.