ഇരട്ടവോട്ട് ഫലപ്രദമായി തടയാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞുവെന്ന് ചെന്നിത്തല
ഹരിപ്പാട്: കള്ളവോട്ടും ഇരട്ടവോട്ടും ഫലപ്രദമായി തടയാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വ്യാജ വോട്ടുകള്‍ തടയാന്‍ നിലപാടുകള്‍ സ്വീകരിച്ച തെര. കമ്മീഷനേയും ഹൈക്കോടതിയേയും അഭിനന്ദിക്കുന്നു. കുറ്റമറ്റ വോട്ടര്‍പട്ടിക തയാറാക്കാനുള്ള നിര്‍ദേശങ്ങള്‍ കമ്മീഷന് നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.
ഇടത് ദുര്‍ഭരണത്തിനെതിരെ ജനം വിധിയെഴുതിക്കഴിഞ്ഞു. യുഡിഎഫ് മികച്ച വിജയം നേടും. വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ സിപിഎം നടത്തിയ ശ്രമങ്ങള്‍ വിലപ്പോയില്ല. പിണറായി വീണ്ടും അധികാരത്തിലെത്തിയാല്‍ പാര്‍ട്ടി നശിക്കും എന്ന് വിശ്വസിക്കുന്നവര്‍ പോലും യുഡിഎഫിന് ഇത്തവണ വോട്ട് ചെയ്തിട്ടുണ്ടെന്നും ചെന്നിത്തല ഹരിപ്പാട്ട് പറഞ്ഞു.
കണ്ണൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനെ സിപിഎം അക്രമികള്‍ കൊന്നത് അത്യധികം അപലപനീയമാണ്. പരാജയ ഭീതി മൂലമാണ് സിപിഎം അക്രമം അഴിച്ചുവിടുന്നത്. എത്ര ചോര കുടിച്ചാലും മതിയാകില്ലെന്ന നിലയിലാണ് സിപിഎമ്മുള്ളത്. ടി.പി ചന്ദ്രശേഖറിനെ കൊലപ്പെടുത്തിയതിന് സമാനമാണ് കൂത്തുപറമ്ബിലെ കൊലപാതകമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.