CinemaKerala NewsLatest NewsMovieNationalUncategorized

സിനിമ സെൻസറിങ്ങ് പ്രശ്നങ്ങൾ പരിഹരിക്കാൻ ദ ഫിലിം സെർട്ടിഫിക്കേഷൻ അപ്പാലറ്റ് ട്രിബ്യൂണൽ നിർത്തലാക്കി; ഇനി ഹൈക്കോടതിയെ സമീപിക്കണം

ന്യൂഡെൽഹി: സിനിമ സെൻസറിങ്ങുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് രൂപീകരിച്ച ദ ഫിലിം സെർട്ടിഫിക്കേഷൻ അപ്പാലറ്റ് ട്രിബ്യൂണൽ(എഫ്സിഎടി) നിർത്തലാക്കി. കേന്ദ്ര നിയമമന്ത്രാലം പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം സെൻസറിങ്ങുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ചലച്ചിത്രപ്രവർത്തകർ നേരിട്ട് ഹൈക്കോടതിയെ സമീപിക്കേണ്ടി വരും. 1952-ലെ സിനിമാറ്റോഗ്രാഫ് ആക്ട് പ്രകാരം 1983-ലാണ് എഫ്സിഎടി രൂപീകരിച്ചത്.

സെൻസർ ബോർഡിന്റെ തീരുമാനങ്ങളെ എഫ്സിഎടിയിൽ ചലച്ചിത്ര പ്രവർത്തകർക്ക് ചോദ്യം ചെയ്യാമായിരുന്നു. ഇപ്പോൾ അതിനുള്ള അവസരമാണ് ഇല്ലാതായിരിക്കുന്നത്. കേന്ദ്ര സർക്കാറിന്റെ പുതിയ നീക്കത്തിനെതിരേ വിശാൽ ഭരദ്വാജ്, ഹൻസൽ മേത്ത, റിച്ച ഛദ്ദ തുടങ്ങിയ ചലച്ചിത്രപ്രവർത്തകർ രംഗത്ത് വന്നിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button