CrimeLatest NewsNationalUncategorized

ടിവിയിൽ തനിക്ക് ഇഷ്ടമുള്ള ചാനൽ കാണാൻ ഭർത്താവ് സമ്മതിച്ചില്ല; യുവതി ദേഷ്യം തീർത്തത് മൂന്ന് വയസുള്ള മകളെ കൊലപ്പെടുത്തി

ബംഗളൂരു: ഭർത്താവിനോടുള്ള ദേഷ്യത്തിന് മകളെ കൊലപ്പെടുത്തി അമ്മയുടെ പ്രതികാരം. ബംഗളൂരുവിലാണ് അരുംകൊല റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സുധ എന്ന് പേരുള്ള യുവതിയാണ് മൂന്ന് വയസുകാരിയായ മകളെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയത്. ടിവിയിൽ തനിക്ക് ഇഷ്ടമുള്ള ചാനൽ കാണാൻ സമ്മതിക്കാത്ത ഭർത്താവിനോടുള്ള ദേഷ്യമാണ് മകളുടെ ആരും കൊലയിൽ എത്തിപ്പെട്ടത്.

മകളെ കാണാനില്ലെന്ന പരാതി നൽകിയതും യുവതിതന്നെയാണ്. പൊലീസ് അന്വേഷണം നടത്തവേയാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയതായി നാട്ടുകാർ പൊലീസിൽ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് കാണാതായ വിനുതയെന്ന മൂന്ന് വയസുകാരിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞതും, കൊലപാതകത്തിന്റെ ചുരുളഴിച്ചതും.

കൊലപാതകത്തെ കുറിച്ച്‌ പൊലീസ് നൽകുന്ന വിവരണം ഇങ്ങനെ. ഗൃഹനാഥനായ ഈരന്ന കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെ വീട്ടിലെത്തിയപ്പോൾ ഭാര്യ സുധയും മകൾ വിനുതയുടെ ടി വി കാണുകയായിരുന്നു. എന്നാൽ ഈരന്ന റിമോട്ട് വാങ്ങി ന്യൂസ് ചാനൽ വച്ചു. ഇത് ഇഷ്ടപ്പെടാതിരുന്ന ഭാര്യ കലഹിക്കുകയും വീട് വിട്ട് പോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

എന്നാൽ മകൾ അച്ഛനെ പിന്തുണയ്ക്കുകയായിരുന്നു, മകൾക്ക് തന്നെക്കാളും അച്ഛനെയാണ് ഇഷ്ടമെന്ന് മനസിലാക്കിയ യുവതി വിനുതയെ കൊലപ്പെടുത്താൻ തീരുമാനിച്ചു. അതേദിവസം രാത്രി ആളൊഴിഞ്ഞ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെത്തിച്ച്‌ കഴുത്ത് ഞെരിച്ചാണ് ഇവർ മകളെ കൊലപ്പെടുത്തിയത്. പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി മകളെ കാണാനില്ലെന്ന് പരാതിയും നൽകി. മൃതദേഹം കണ്ടെത്തിയതിന് ശേഷം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ ഘാതക സ്വന്തം അമ്മതന്നെയെന്ന് തെളിഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button