Latest NewsNationalUncategorizedWorld

ഇന്ത്യൻ സമുദ്രാതിർത്തിയിൽ അനുവാദമില്ലാതെ യുഎസ് യുദ്ധക്കപ്പൽ വിന്യാസം

ന്യൂഡൽഹി: ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കുള്ളിൽ (എക്‌സ്‌ക്ലൂസീവ് എകണോമിക് സോൺ) അനുവാദമില്ലാതെ യുഎസ് നാവികസേനയുടെ കപ്പൽ വിന്യാസം. യുഎസ് ഏഴാം കപ്പൽപ്പടയുടെ യുഎസ്‌എസ് ജോൺ പോൾ ജോൺസ് യുദ്ധക്കപ്പലാണ് ഇന്ത്യൻ അതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയത്. ലക്ഷദ്വീപിൽനിന്ന് 130 നോട്ടിക്കൽ മൈൽ പടിഞ്ഞാറാണ് കപ്പൽ നങ്കൂരമിട്ടത്.

അതേസമയം പതിവ് ഫ്രീഡം ഓഫ് നാവിഗേഷൻ ഓപറേഷനാണ് നടത്തിയത് എന്നാണ് യുഎസ് നാവിക സേനയുടെ വിശദീകരണം. എന്നാൽ യുഎസ് നടപടിയോട് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

രാജ്യത്തിന്റെ 200 കിലോമീറ്റർ നോട്ടിക്കൽ മൈലിന് അകത്തുള്ള യാത്രകൾക്കും വിന്യാസങ്ങൾക്കും അനുമതി വേണമെന്നാണ് ഇന്ത്യയിലെ ചട്ടം.
നേരത്തെയും ഇതു ചെയ്തിട്ടുണ്ടെന്നും ഭാവിയിൽ തുടരുമെന്നും സേനയുടെ പ്രസ്താവനയിൽ പറയുന്നു. സ്വതന്ത്ര കപ്പൽ വിന്യാസം ഒരു രാജ്യത്തിനു മാത്രം അവകാശപ്പെട്ടതല്ലെന്നും ഇതിൽ രാഷ്ട്രീയമില്ലെന്നും യുഎസ് നേവി പറയുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button