പരസ്പരം പ്രശംസിച്ച് താപ്സിയും കങ്കണയും
ബോളിവുഡ് താരങ്ങളായ താപ്സി പന്നുവും കങ്കണ റണാവത്തും തമ്മില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രത്യക്ഷമായും പരോക്ഷമായും നടത്തിയിട്ടുള്ള വാക്പോരുകള്‍ പലപ്പോഴും ചര്‍ച്ചയായിട്ടുള്ളതാണ്.എന്നാല്‍ ഇപ്പോള്‍ കങ്കണയുടെ അഭിനയ മികവിന് നന്ദി പറയുന്ന താപ്സിയുടെയും താപ്സിയുടെ പുരസ്കാര നേട്ടത്തിന് നന്ദി പറയുന്ന കങ്കണയുടെയും പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുന്നത്.
അടുത്തിടെ നടന്ന ഫിലിം ഫെയര്‍ പുരസ്കാര നിശയില്‍ മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമാണ് താപ്സി മറ്റ് നോമിനികള്‍ക്ക് നന്ദി പറഞ്ഞത്.തന്റെ പ്രകടനം കൊണ്ട് അതിരുകള്‍ ഭേദിക്കുന്നതിന് കങ്കണയോട് നന്ദി പറയുന്ന വീഡിയോ ആണ് പുരസ്കാര നിശ കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും പ്രചരിച്ചത്. ഈ വീഡിയോ ശ്രദ്ധയില്‍ പെട്ട കങ്കണ ട്വിറ്ററിലൂടെ താപ്സിക്ക് നന്ദി പറയുകയായിരുന്നു.
“നന്ദി താപ്സി പന്നു, ഫിലിം ഫെയര്‍ പുരസ്കാരം നീ അര്‍ഹിക്കുന്നതാണ്, നിന്നേക്കാള്‍ മീതെ മറ്റാരും അത് അര്‍ഹിക്കുന്നില്ല” എന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്.