ചോദ്യം ചെയ്യാനെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ ക്വാറന്റൈനിലാക്കി സ്പീക്കര്‍
തിരുവനന്തപുരം : ഡോളര്‍ കടത്ത് കേസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാതെ കേന്ദ്ര ഏജന്‍സികള്‍. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അന്വേഷണം പകുതി വഴിയില്‍ നില്‍ക്കുന്നത്. കഴിഞ്ഞ ദിവസം സ്പീക്കറെ ചോദ്യം ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ക്വാറന്റൈനില്‍ പോകേണ്ട സാഹചര്യമാണുള്ളത്.
ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാവിലെയാണ് സ്പീക്കറെ ചോദ്യം ചെയ്തത്. സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവര്‍ ഡോളര്‍ കടത്ത്- കള്ളപ്പണ ഇടപാടുകളില്‍ സ്പീക്കര്‍ക്ക് പങ്കുള്ളതായി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സ്പീക്കറെ ചോദ്യം ചെയ്തത്. രണ്ട് തവണ കസ്റ്റംസ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിട്ടും ഹാജരാകാത്തതിനെ തുടര്‍ന്ന് വീട്ടില്‍ നേരിട്ട് എത്തിയായിരുന്നു ചോദ്യം ചെയ്യല്‍.
സ്പീക്കറുടെ മൊഴി വിലയിരുത്തിയ ശേഷം കൂടുതല്‍ ചോദ്യം ചെയ്യല്‍ നടത്തുകയും നടപടി സ്വീകരിക്കുകയും ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ സ്പീക്കര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ഇതിന് കാലതാമസം നേരിടും എന്നാണ് വിലയിരുത്തല്‍. ലൈഫ്മിഷനുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മന്റ് ഡയറടകറേറ്റും സ്പീക്കറെചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.കോവിഡ് ഭേദമായി നിരീക്ഷണ കാലാവധി കൂടി കഴിഞ്ഞ ശേഷമേ ഇ ഡി ഇക്കാര്യത്തില്‍ ഇനി തീരുമാനം എടുക്കുകയുള്ളൂ.