CovidKerala NewsLatest News
സംസ്ഥാനത്ത് മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ക്ക് തുടക്കമായി
തിരുവനന്തപുരം: കോവിഡ് വ്യാപനം കൂടിയതോടെ മെഗാ വാക്സിനേഷന്‍ ക്യാമ്ബുകള്‍ക്ക് തുടക്കമായി. ‘ക്രഷിംഗ് ദി കര്‍വ്’ കര്‍മ പദ്ധതിയുടെ ഭാഗമായാണ് ഇത്. മെഗാ വാക്സിന്‍ ക്യാമ്ബുകള്‍ക്ക് സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ തുടക്കകമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ഇത് നടക്കുന്നത്.
കോട്ടയം ജില്ലയില്‍ ഇന്ന് നാല് മെഗാ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്ബുകള്‍ നടക്കും. പി ടി എം എസ് ആഡിറ്റോറിയം ഈരാറ്റുപേട്ട, മരങ്ങാട്ടുപള്ളി കുടുംബാരോഗ്യ കേന്ദ്രം, കാണക്കാരി കല്ലമ്ബാറ ഷോപ്പിംഗ് കോംപ്ലക്‌സ്, മണര്‍കാട് കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ക്യാമ്ബുകള്‍. അഞ്ച് വാര്‍ഡുകളിലാണ് തിരുവനന്തപുരം നഗരസഭയുടെ കീഴില്‍ ക്യാമ്ബുകള്‍ മുഖേന വാക്സിന്‍ വിതരണം നടക്കുന്നത്.