സംസ്ഥാനത്ത് കോവിഡ് വാക്സിന് ക്ഷാമമുണ്ടെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് കോവിഡ് വാക്സിന് ക്ഷാമമുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രണ്ട് ദിവസത്തേക്കുള്ള വാക്സിനാണ് സ്റ്റോക്കുള്ളത്.ഇന്ന് വാക്സിന്‍ വന്നില്ലെങ്കില്‍ വാക്സിന്‍ ക്യാമ്ബയിന്‍ പ്രയാസത്തിലാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
താല്‍ക്കാലിക ക്രമീകരണത്തിന്‍റെ ഭാഗമായി സ്റ്റോക്കുള്ള ജില്ലകളില്‍ നിന്നും മറ്റിടങ്ങളിലേക്ക് വാക്സിന്‍ എത്തിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചീഫ് സെക്രട്ടറി ഇന്ന് ഡി.എം.ഒമാരുടെയും ജില്ലാ കലക്ടര്‍മാരുടെയും യോഗം വിളിച്ചിട്ടുണ്ട്.
അതേസമയം കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കാന്‍ കോഴിക്കോട് ജില്ലാ ഭരണകൂടം തീരുമാനിച്ചു. കണ്ടെയ്ന്‍മെന്‍റ് സോണില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കി. വാക്സിനേഷനും പരിശോധനയും വര്‍ധിപ്പിക്കാനും തീരുമാനമായി .
ബീച്ച് ഉള്‍പ്പെടെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വൈകിട്ട് 5 ന് ശേഷം പ്രവേശനം അനുവദിക്കില്ല, രണ്ടാഴച്ത്തേക്ക് പൊതുയോഗങ്ങള്‍ ഉണ്ടാകില്ല, കണ്ടയ്ന്‍മെന്‍റ് സോണില്‍ ഒരു തരത്തിലുള്ള കൂടിച്ചേരലും അനുവദിക്കില്ല തുടങ്ങിയ നിയന്ത്രണങ്ങളാണ് കോഴിക്കോട് ഏര്‍പ്പെടുത്തിയത്. ഇത് കര്‍ശനമായി പാലിക്കാന്‍ മന്ത്രിയും കലക്ടറും പങ്കെടുത്ത യോഗത്തില്‍ തീരുമാനമായി.