Kerala NewsLatest NewsUncategorized
സ്പീക്കർക്ക് കൊറോണയ്ക്കൊപ്പം ന്യൂമോണിയ; ഐസിയുവിലേക്ക് മാറ്റി

തിരുവനന്തപുരം: കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുന്ന സ്പീക്കർ പി ശ്രീരാമകൃഷ്ണന് ന്യൂമോണിയ ബാധിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന സ്പീക്കറെ ഐസിയുവിലേക്ക് മാറ്റി.
അദ്ദേഹത്തിൻറെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ള ആളായതിനാലാണ് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നത്. പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് ചികിത്സ നടത്തുന്നത്.