GulfKerala NewsLatest NewsUncategorized
കാറ്റടിക്കുന്നതിനിടെ ടയർ പൊട്ടിത്തെറിച്ച് അപകടം; പ്രവാസി മലയാളി മരിച്ചു
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിലുണ്ടായ അപകടത്തിൽ മലയാളി മരിച്ചു. കോഴിക്കോട് സിറ്റി കുണ്ടുങ്ങൽ സ്വദേശിയും കല്ലായി മനാരിയിൽ താമസിക്കുന്നയാളുമായ മുഹമ്മദ് റഫീഖ്(ഉപ്പുട്ടു മാളിയേക്കൽ) ആണ് മരിച്ചത്.
ജിദ്ദ അൽ ഖുംറയിൽ ട്രാൻസ്‌പോർട്ട് കമ്പനിയിൽ വർക്ക്‌ഷോപ്പ് ജീവനക്കാരനായിരുന്നു ഇദ്ദേഹം. തിങ്കളാഴ്ച രാവിലെ വാഹനത്തിന് കാറ്റടിക്കുമ്പോൾ ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. പിതാവ്: കളരിക്കൽ ഉസ്മാൻ, മാതാവ്: യു എം സുലൈഖ, ഭാര്യ:ലൈല, മക്കൾ: മുഹമ്മദ് ലായിക്, മുഹമ്മദ് ലഹൻ.