Kerala NewsLatest NewsPolitics

സ്വപ്നയുമായി ചുറ്റി കറങ്ങി,മാനമുണ്ടെങ്കിലല്ലേ ശ്രീരാമകൃഷ്ണാ മാന നഷ്ടം വരൂ: നന്ദകുമാര്‍

സപീക്കര്‍ ശ്രീരാമ ക്യഷ്ണന്‍ അയച്ച മാനഷ്ടത്തിനുള്ള വക്കീല്‍ നോട്ടീസില്‍ പ്രതികരണവുമായി ക്രൈം നന്ദകുമാര്‍. മാനമുണ്ടെങ്കിലല്ലേ ശ്രീരാമകൃഷ്ണാ മാന നഷ്ടം വരൂ എന്ന് ചോദിക്കുകയാണ് നന്ദകുമാര്‍. സ്വപ്നയുമായി പല തവണ ചുറ്റി കറങ്ങുകയും, നക്ഷത്ര ഹോട്ടലില്‍ താമസിക്കുകയും, ഡോളര്‍ കടത്ത് നടത്തുകയും ചെയ്ത ശ്രീരാമകൃഷ്ണാ നിങ്ങള്‍ക്കെവിടെ മാനവും അഭിമാനവും കീര്‍ത്തിയും എന്ന് ചോദിക്കുകയാണ് നന്ദകുമാര്‍.

സ്വപ്ന സുരേഷുമായി ശ്രീരാമകൃഷ്ണന്‍ പലതവണ സംഗമിച്ചു എന്നും 21 തവണ ഒന്നിച്ച്‌ വിദേശത്തും കൊച്ചിയിലെ നക്ഷത്ര ഹോട്ടലിലും താമസിച്ചുവെന്നുമായിരുന്നു നന്ദകുമാര്‍ ഉന്നയിച്ച ആരോപണം. ഇതിനെ ചൊല്ലി സ്പീക്കറുടെ ഭാര്യയും മക്കളും അദ്ദേഹവുമായി കലഹത്തിലാണെന്നും തുടര്‍ന്ന് സ്പീക്കര്‍ ഉറക്ക ഗുളിക കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചുവെന്നുമായിരുന്നു നന്ദകുമാര്‍ ആരോപിച്ചിത്. ഇതിനെതിരെയാണ് സ്പീക്കര്‍ മാനനഷ്ടക്കേസിന് വക്കീല്‍ നോട്ടീസ് അയച്ചത്.

നോട്ടീസ് കിട്ടി ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നും ഇല്ലെങ്കില്‍ തുടര്‍നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് സ്പീക്കര്‍ വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. ‘ആത്‍മഹത്യ ചെയ്യാന്‍ മാത്രം ഭീരു അല്ല ഞാന്‍. ഒരു ഏജന്‍സിയേയും പേടിയില്ല. കുപ്രചരണങ്ങളെ തള്ളിക്കളയുകയാണ്. ഒരു ഏജന്‍സിയേയും പേടിയില്ല. ഏത് അന്വേഷണ ഏജന്‍സിക്ക് മുന്നിലും കാര്യങ്ങള്‍ വ്യക്തമാക്കാമെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും’ ശ്രീരാമകൃഷ്ണന്‍ നന്ദകുമാറിന്‍്റെ ആരോപണങ്ങള്‍ക്ക് ഫേസ്ബുക്ക് വീഡിയോയിലൂടെ മറുപടി നല്‍കിയിരുന്നു.

ഇതിനെതിരെയാണ് ഇപ്പോള്‍ നന്ദകുമാര്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ‘തനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ തനിക്ക് അതിന് മാനവും പ്രകീര്‍ത്തിയും ഉണ്ടോ? കള്ളക്കടത്ത്, റിവേഴ്സ് ഹവാല ഇടപാട്, രാജ്യദ്രോഹ കുറ്റം, സ്ത്രീകളോട് മോശമായി പെരുമാറുക ഇതൊക്കെയുള്ള ഒരാള്‍ മാനമുള്ള ആള്‍ ആണോയെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. ഭരണഘടനാ സ്ഥാപനമായ നിയമസഭയെ കളങ്കപ്പെടുത്തി ആ പദവി ദുരുപയോഗം ചെയ്യുകയാണ് സ്‌പീക്കര്‍. ഇത്രയും ധൂര്‍ത്തും അഴിമതിയും നടത്തിയ സ്പീക്കര്‍ വേറെയില്ല.’- നന്ദകുമാര്‍ തുറന്നടിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button