Latest NewsLaw,NationalNewsUncategorized

പോക്സോ വിധി പകർപ്പിൽ ‘സംസ്കൃത ശ്ലോകവും, ഗസൽ വരികളും’; ജഡ്ജിക്ക് പരിശീലനം വേണമെന്ന് ഹൈക്കോടതി

പാറ്റ്ന: പോക്സോ കേസിൽ വിധി പ്രഖ്യാപിച്ച ജഡ്ജിക്ക് പ്രത്യേക പരിശീലനം വേണമെന്ന് പാറ്റ്ന ഹൈക്കോടതി. പാറ്റ്നയിലെ പോക്സോ വിചാരണ കോടതി പത്ത് കൊല്ലം തടവിന് ശിക്ഷിച്ചയാളുടെ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിൻറെതാണ് നിരീക്ഷണം. പോക്സോ ആക്‌ട് സെക്ഷൻ 18 പ്രകാരം വിചാരണ കോടതി ശിക്ഷിച്ച ദീപക്ക് മന്ദോയു ടെ ഹർജി പരിഗണിക്കവെയാണ് സംഭവം.

13 വയസുകാരിയെ വീട്ടിൽ കയറി ലൈംഗികമായി പീഡിപ്പിച്ചെന്നും. ഇയാളെ പിന്നീട് പെൺകുട്ടിയുടെ വീട്ടുകാർ ബലമായി പിടികൂടി പൊലീസിൽ ഏർപ്പിച്ചുവെന്നതായിരുന്നു കേസ്. എന്നാൽ ഇരയുടെ 164 സിആർപിസി മൊഴി പ്രകാരം പ്രതി ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചെന്നും എന്നാൽ അത് നടന്നില്ലെന്നുമാണ് പെൺകുട്ടിയുടെ മൊഴി. ഇതിനെ ശരിവെക്കുന്നതായിരുന്നു പ്രോസിക്യൂഷൻ പോലും ഹാജറാക്കിയ സാക്ഷികളുടെ മൊഴി. എന്നാൽ ജഡ്ജി നിയമപരമായ മൊഴികളും വാദങ്ങളും പരിഗണിക്കാതെ പ്രതിക്ക് ശിക്ഷ വിധി പ്രഖ്യാപിക്കുകയായിരുന്നു .

വിധി പകർപ്പിൽ സംസ്കൃത ശ്ലോകങ്ങളും, ജഗജത്ത് സിംഗിൻറെ ഗസൽ വരികളുമാണ് ഉൾപ്പെട്ടിരുന്നത്. ഇത് നിരീക്ഷിച്ചാണ് കോടതി നിർദേശം വന്നത്. തെളിവ് പരിഗണിച്ചുള്ള ക്രിമിനൽ വിചാരണയുടെ പ്രസക്തി തന്നെ ഇല്ലാതാക്കുന്ന വിധിയെന്നാണ് ഹൈക്കോടതി ഇതിനെ നിരീക്ഷിച്ചത്.

വിചാരണ കോടതി ജഡ്ജി സംസ്കൃത ശ്ലോകങ്ങളും,ഗസൽ വരികളും ഒക്കെയാണ് തൻറെ ആരോപണ വിധേയനുള്ള ശിക്ഷവിധിയിൽ ഉദ്ധരിക്കുന്നത്. ഒരു വിചാരണ കോടതി ജഡ്ജിക്ക് ഒരാളെ മരണശിക്ഷയ്ക്ക് വിധിക്കാനുള്ള അധികാരമുണ്ട്. അതിനാൽ തന്നെ തൻറെ മുന്നിലെത്തുന്ന ഒരു വ്യക്തയും ജീവിതവും സ്വതന്ത്ര്യവും സംബന്ധിച്ച തീരുമാനം വലിയ ഉത്തരവാദിത്വമാണ്. അതിനാൽ നിയമപരമായ തത്വസംഹിതകൾ സംബന്ധിച്ച്‌ കൃത്യമായ അറിവുണ്ടായിരിക്കണം. ഇത്തരം അറിവില്ലായ്മ വലിയ നീതിയുടെ തെറ്റായ ഉപയോഗത്തിനും, വ്യക്തികൾക്ക് ആനാവശ്യ പീഢനങ്ങളും, അനാവശ്യ വ്യവഹാരങ്ങളിലും തള്ളിവിടും. തെളിവുകളും രേഖകളും ഉണ്ടാകുമ്ബോൾ വ്യക്തിപരമായ കാഴ്ചപ്പാടുകൾക്കും മുൻധാരണകൾക്കും കോടതിയിൽ സ്ഥാനമില്ല – ഹൈക്കോടതി സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് ബീരേന്ദ്ര കുമാർ നിരീക്ഷിക്കുന്നു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button