CinemaLatest News

അച്ഛനെ കുറിച്ച്‌ വെറുതെ ഇല്ലാക്കഥകള്‍ പറയരുത്; വാര്‍ത്തകള്‍ തള്ളി മണിയന്‍പിള്ള രാജുവിന്റെ മകന്‍

അച്ഛനെ കുറിച്ച്‌ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച്‌ മണിയന്‍പിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജന്‍. കോവിഡ് മുക്തനായ അദ്ദേഹം വീട്ടില്‍ സുഖമായി ഇരിക്കുന്നുവെന്നും പ്രചരിക്കപ്പെടുന്ന തെറ്റായ കാര്യങ്ങള്‍ വിശ്വസിക്കരുതെന്നും നിരഞ്ജന്‍ പറഞ്ഞു.

കോവിഡ് സ്ഥിരീകരിച്ച്‌ ആശുപത്രിയിലായിരുന്ന മണിയന്‍പിള്ള രാജു ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. വീണ്ടും സിനിമാത്തിരക്കുകളിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലുമാണ് അദ്ദേഹം.

‘എന്റെ അച്ഛനെ കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് ദയവായി നിര്‍ത്തണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണ്. രണ്ടാഴ്ച മുമ്ബ് തന്നെ അദ്ദേഹം രോഗമുക്തനായി. ഇപ്പോള്‍ ഇപ്പോള്‍ വീട്ടില്‍ സുഖമായിരിക്കുന്നു.’-നിരഞ്ജന്‍ കുറിച്ചു.

കോവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ച്‌ പതിനെട്ട് ദിവസത്തോളം ആശുപത്രിയില്‍ കഴിയേണ്ടി വന്ന രാജു, ആ പ്രതിസന്ധിഘട്ടത്തെ തരണം ചെയ്‌തെത്തിയത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ വളച്ചൊടിച്ച്‌ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച്‌ ചില ഇല്ലാക്കഥകളും പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് താരത്തിന്റെ മകന്‍ തന്നെ പ്രതികരണവുമായെത്തിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button