Kerala NewsLatest News

കൊല്ലുമ്പോള്‍ വിശേഷദിവസം തന്നെ തെരഞ്ഞെടുക്കുന്നത് തന്ത്രം; ദീപാ നിശാന്ത്

തൃശൂര്‍: കൊല്ലുമ്പോള്‍ വിശേഷദിവസം തന്നെ തെരഞ്ഞെടുക്കുന്ന തന്ത്രം ഇന്നും ഇന്നലേം തുടങ്ങീതല്ല.കാലങ്ങളായുള്ള തന്ത്രമാണത്.പിറ്റേന്ന് പത്രമിറങ്ങില്ലെന്നൊരു സൗകര്യമാണ്​ അവര്‍ മുതലാക്കുന്നതെന്ന്​ ദീപാ നിശാന്ത്​. ഫേസ്​ബുക്കിലെഴുതിയ കുറിപ്പിലാണ്​ ദീപാ നിശാന്ത്​ ഇക്കാര്യം സൂചിപ്പിക്കുന്നത്​.

ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പൂര്‍ണരൂപം

കൊല്ലുമ്ബോള്‍ വിശേഷദിവസം തന്നെ തെരഞ്ഞെടുക്കുന്ന തന്ത്രം ഇന്നും ഇന്നലേം തുടങ്ങീതല്ല.
കാലങ്ങളായുള്ള തന്ത്രമാണത്..
പിറ്റേന്ന് പത്രമിറങ്ങില്ലെന്നൊരു സൗകര്യം അതിനുണ്ട്.
ഉള്‍പ്പേജുകളിലെ അപ്രധാനവാര്‍ത്തയായി അത് കൊടുക്കാം.
വിശേഷങ്ങളുടെ ആലസ്യത്തില്‍ മയക്കിക്കിടക്കുന്ന മനുഷ്യരത് പാടേ അവഗണിച്ചോളും… ഉത്സവക്കാഴ്ചകള്‍ക്കിടയില്‍ ഇത് ചര്‍ച്ച ചെയ്യാനൊന്നും ചാനലുകാര്‍ക്കും സമയമുണ്ടാകില്ല.
കൊല്ലപ്പെട്ടത് ഇടതുപക്ഷക്കാരാണെങ്കില്‍, “നിങ്ങള്‍ പ്രതികരിക്കുന്നില്ലേ?വായില്‍ പഴം തിരുകിയിരിക്കുകയാണോ?” എന്ന അശ്ലീലച്ചോദ്യവുമായി ഒരാളും നമ്മുടെ ഇന്‍ബോക്സിലും കമന്‍്റ് ബോക്സിലും പാഞ്ഞു നടക്കില്ല…
കമന്‍്റുകള്‍ വാരി വിതറില്ല..
എന്തൊരു ശാന്തതയാണ്!
കായംകുളത്ത് അഭിമന്യു എന്ന പതിനഞ്ചു വയസ്സുകാരനായ കുട്ടിയെ കുത്തിക്കൊന്ന് വിഷുക്കാഴ്ചയൊരുക്കിയ ക്രിമിനല്‍ സംഘത്തിനെതിരെ പ്രതികരിക്കുന്നില്ലേ എന്ന് എന്നോടാരും ചോദിക്കില്ലെന്ന് എനിക്കുറപ്പുണ്ട്.
കഴിഞ്ഞാഴ്ച കോതമംഗലത്ത് ഡിവൈഎഫ്‌ഐ ബ്ലോക്ക് ട്രഷറര്‍ ആയ കെ.എന്‍ ശ്രീജിത്തിനെ വാഹനം ഉപയോഗിച്ച്‌ ഇടിച്ച്‌ മറിച്ച്‌ വടിവാളും മാരകായുധങ്ങളും ഉപയോഗിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച ക്രിമിനല്‍ സംഘത്തെക്കുറിച്ച്‌ എഴുതുന്നില്ലേ എന്ന് ആരെങ്കിലും ചോദിച്ചോ?
ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റും,എറണാകുളം ജില്ലാ കമ്മിറ്റി അംഗവുമായ ജിയോ പയസിന് നേരെ കഴിഞ്ഞദിവസമുണ്ടായ ഭീകരമായ ആസിഡ് ആക്രമണത്തെപ്പറ്റി എഴുതുന്നില്ലേ എന്ന ചോദ്യം ആരെങ്കിലും ചോദിച്ചോ?
എവിടെയെങ്കിലുമത് ചര്‍ച്ചയായോ?
കൊല്ലപ്പെടുന്നത് ഇടതുപക്ഷക്കാരാകുമ്ബോള്‍ ഓണ്‍ലൈന്‍മാധ്യമങ്ങള്‍ പോലും ആ വാര്‍ത്ത കൊടുക്കുമ്ബോള്‍ പുലര്‍ത്തുന്ന ഒരു പ്രത്യേകതരം ജാഗ്രതയുണ്ട്!
“ആലപ്പുഴയില്‍ പത്താംക്ലാസുകാരനെ കുത്തിക്കൊലപ്പെടുത്തി. ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പടയണിവട്ടം സ്വദേശി അഭിമന്യുവിനെയാണ് കൊലപ്പെടുത്തിയത്. ” എന്ന് അതീവനിഷ്കളങ്കമായി തീര്‍പ്പുകല്‍പ്പിച്ചിട്ടുണ്ട് മാതൃഭൂമി.കഴിഞ്ഞവര്‍ഷം ആര്‍ എസ് എസ് ക്രിമിനലുകള്‍ തല്ലിത്തകര്‍ത്ത അഭിമന്യുവിന്‍്റെ വീടിനെപ്പറ്റി ഒരു സൂചനയുമില്ല.
‘നിഷ്പക്ഷത’ എന്ന വാക്കിനര്‍ത്ഥം പല മാധ്യമങ്ങള്‍ക്കും ‘ഇടതുവിരുദ്ധത ‘എന്നു തന്നെയാണ്.
N.B :- നിങ്ങളുടെ ചോദ്യം സെലക്റ്റീവാകുന്നതു പോലെ തന്നെ എന്‍്റെ പോസ്റ്റുകളും ഉറപ്പായും സെലക്റ്റീവായിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button