BusinessLatest NewsNationalNewsUncategorized

ഓഹരി സൂചികകൾ മികച്ചനേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: ഓഹരി സൂചികകൾ ഉയർന്ന നിലവാരത്തിൽ ക്ലോസ്‌ചെയ്തു. സെൻസെക്‌സ് 259.62 പോയന്റ് നേട്ടത്തിൽ 48,803.68ലും നിഫ്റ്റി 76.70 പോയന്റ് ഉയർന്ന് 14,581.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

രാജ്യത്തെ കൊറോണ ബാധിതരുടെ പ്രതിദിന എണ്ണം രണ്ടുലക്ഷം പിന്നിട്ടതാണ് തുടക്കത്തിൽ വിപണിയെ ബാധിച്ചത്. നേരിയ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ സൂചികകൾ നഷ്ടത്തിലായി. അവസാന മണിക്കൂറിലാണ് വിപണി കുതിച്ചത് .

വിപ്രോ, അദാനി പോർട്‌സ്, ടിസിഎസ്, സിപ്ല, ഒഎൻജിസി, തുടങ്ങിയ ഓഹരികളാണ് മികച്ചനേട്ടമുണ്ടാക്കിയത്. ഐഷർ മോട്ടോഴ്‌സ്, ഗ്രാസിം, ഇൻഫോസിസ്, മാരുതി സുസുകി, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബിഎസ്‌ഇയിലെ 1226 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1611 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 162 ഓഹരികൾക്ക് മാറ്റമില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button