Latest NewsNationalNews

മകളെ ബലാല്‍സംഗം ചെയ്തു; പ്രതിയുടെ വീട്ടില്‍ കയറി ആറുപേരെ കൊന്ന് പിതാവ്

വിശാഖപട്ടണം: മകളെ ബലാല്‍സംഗം ചെയ്ത പ്രതിയുടെ വീട്ടില്‍ കയറി അയാളുടെ കുടുംബത്തിലെ ആറുപേരെ കൊന്ന് ഇരയുടെ പിതാവ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. മകളെ ബലാല്‍സംഗം ചെയ്‌തെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെ ഇരയുടെ പിതാവ് പ്രതിയുടെ വീട്ടിലെത്തി പുല്ലു വെട്ടാന്‍ ഉപയോഗിക്കുന്ന ആയുധം ഉപയോഗിച്ച്‌ ഒരു പുരുഷന്‍ മൂന്ന് സ്ത്രീകള്‍ രണ്ട് വയസും ആറുമാസവും പ്രായമുള്ള കുഞ്ഞുങ്ങള്‍ എന്നിങ്ങനെ ആറുപേരെ കൊലപ്പെടുത്തുകയായിരുന്നു. ഇതറിഞ്ഞ നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്.

ഇന്നു രാവിലെയാണ് സംഭവം. ഈ രണ്ടു കുടുംബങ്ങളും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. പ്രതിയുടെ മകളെ കൊല്ലപ്പെട്ട കുടുംബത്തിലുള്ള വിജയ് എന്ന വ്യക്തി ബലാല്‍സംഗം ചെയ്തതായി നേരത്തെ പരാതി നല്‍കുകയും അത് കേസാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ രണ്ടു കുടുംബങ്ങളും തമ്മില്‍ കടുത്ത ശത്രുതയിലായിരുന്നു. പ്രതിയായിരുന്ന വിജയ്‌യുടെ ഭാര്യയും കുട്ടികളും അച്ഛനും ആന്റിമാരുമാണ് ഇപ്പോള്‍ കൊല്ലപ്പെട്ടിരിക്കുന്നത്.

എന്നാല്‍ പണ്ടുമുതലേ ഈ കുടുംബങ്ങള്‍ തമ്മില്‍ പല പ്രശ്‌നങ്ങളും നിലനിന്നിരുന്നെന്നും 2018ല്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ കൂട്ടക്കൊലയിലേക്കു നയിച്ചതെന്നും നാട്ടുകാര്‍ പറയുന്നു. വിജയ് സംഭവസമയം വീട്ടില്‍ ഇല്ലായിരുന്നു. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്ബോള്‍ ചോരയില്‍ കുളിച്ച്‌ നില്‍ക്കുന്ന പ്രതിയെയാണ് കണ്ടത്. സംഭവത്തിന്റെ നടുക്കത്തിലാണ് ഇപ്പോഴും പ്രദേശവാസികള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button