Latest NewsNationalNewsUncategorized
സിബിഐ മുൻ ഡയറക്ടർ രഞ്ജിത് സിൻഹ അന്തരിച്ചു
ന്യൂ ഡെൽഹി: സിബിഐ മുൻ ഡയറക്ടർ രഞ്ജിത് സിൻഹ അന്തരിച്ചു. ഡെൽഹിയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 2012 മുതൽ 2014വരെ സിബിഐയുടെ ഡയറക്ടറായിരുന്നു. ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ കൽക്കരി അഴിമതി കേസിൽ ആരോപണ വിധേയനായിരുന്നു രഞ്ജിത് സിൻഹ.
അന്വേഷണ ഉദ്യോഗസ്ഥനായിരിക്കെ കേസിലെ പ്രതികളുമായി രഞ്ജിത് സിൻഹ അദ്ദേഹത്തിന്‍റെ വസതിയിൽ വെച്ച് സ്വകാര്യ കൂടിക്കാഴ്ച നടത്തിയതായുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു.
പിന്നീട് രഞ്ജിത് സിൻഹക്കെതിരെ സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം സിബിഐ കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു. 1974 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്നു രഞ്ജിത് സിൻഹ.