Latest NewsNationalNews

അയോധ്യക്ഷേത്ര നിര്‍മ്മാണം; 22 കോടിയുടെ 15,000 ചെക്കുകള്‍ മടങ്ങി

അയോധ്യ: രാമക്ഷേത്ര നിര്‍മ്മാണത്തിനായി സംഭാവന ചെയ്ത 15,000 ചെക്കുകള്‍ മടങ്ങി. 22 കോടി രൂപ മൂല്യം വരുന്നവയാണ് മടങ്ങിയ ചെക്കുകള്‍. രാമക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാമക്ഷേത്ര നിര്‍മ്മാണ ഫണ്ട് ഉണ്ടാക്കാനുള്ള പ്രചാരണ സമയത്ത് വിശ്വ ഹിന്ദു പരിഷത്ത് സമാഹരിച്ച ചെക്കുകളാണ് ഇവയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നത്.

ചെക്കു നല്‍കിയ വ്യക്തികളുടെ അക്കൗണ്ടില്‍ പണമില്ലാത്തതും ചില സാങ്കേതിക പ്രശ്‌നങ്ങളുമാണ് ചെക്കു മടങ്ങാന്‍ കാരണമെന്നു ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച്‌ മാറ്റാന്‍ പറ്റുന്ന ചെക്കുകള്‍ ആ തരത്തില്‍ തന്നെ പണമാക്കുവാന്‍ ബാങ്കുകളുമായി ട്രസ്റ്റ് അംഗങ്ങള്‍ ചര്‍ച്ച നടത്തിവരികയാണ്. ബാക്കിയുള്ള ഭക്തരോട് വീണ്ടും പണം സംഭാവനയായി നല്‍കാന്‍ ആവശ്യപ്പെടും. മടങ്ങിയ ചെക്കുകളില്‍ 2,000ത്തോളം ചെക്കുകള്‍ അയോധ്യയില്‍ നിന്നുതന്നെ സ്വീകരിച്ചതാണെന്നും ട്രസ്റ്റ് ഭാരവാഹികള്‍ പറയുന്നു.

വിഎച്ച്‌പി കഴിഞ്ഞ ജനുവരി 15 മുതല്‍ ഫെബ്രുവരി 17വരെയാണ് രാജ്യവ്യാപകമായി അയോധ്യ രാമക്ഷേത്രത്തിനായി ധന സമാഹരണം നടത്തിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ പരിപാടിയിലൂടെ 5000 കോടി സമാഹരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button