Kerala NewsLatest NewsUncategorized
വെള്ളൂട സോളാർ പാർക്കിലെ തീപ്പിടുത്തം; അമ്പത് ലക്ഷത്തോളം രൂപയുടെ നഷ്ടമെന്ന് വിലയിരുത്തൽ
കാസർകോട്: അമ്പലത്തറ വെള്ളൂട സോളാർ പാർക്കിലുണ്ടായ തീപ്പിടുത്തത്തിൽ അമ്പത് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി വിലയിരുത്തൽ. നിർമ്മാണത്തിനായി കൊണ്ടുവന്ന അലുമിനിയം പവർ കേബിളുകൾക്കാണ് തീപിടിച്ചത്. ഇന്നലെ ഉച്ച്‌ക്ക് രണ്ടയോടെയാണ് തീപ്പിടുത്തം.
സംസ്ഥാനത്തെ ഊർജ്ജ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി പ്രകൃതിവിഭവങ്ങളിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കുന്നതിന്റെ ഭാഗമായാണ് വെള്ളൂടയിലെ സോളാർ പാർക്ക് സ്ഥാപിക്കുന്നത്.
പാട്ടത്തിനെടുത്ത 484 ഏക്കറിൽ 50 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള ഒരു സോളാർ എനർജി പാർക്ക് 2019 ലാണ് കാഞ്ഞങ്ങാടിനടുത്തുള്ള അമ്പലത്തറയിലെ വെള്ളൂടയിൽ സ്ഥാപിച്ചത്. ഇവിടെ കൂടുതൽ സോളാർ പാനലുകൾ സ്ഥാപിക്കുന്ന പണി പുരോഗമിക്കുന്നുണ്ട്. ഇതിനായി ഇറക്കിയ അലുമിനിയം പവർ കേബിളുകളാണ് തീ പിടിത്തത്തിൽ കത്തി നശിച്ചത്.