Kerala NewsLatest NewsUncategorized

കേരളം വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക്: രാത്രികാല കർഫ്യു വന്നേക്കും; തീരുമാനം ഉടൻ

തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതു ഇടങ്ങളിലെ തിരക്കു കുറയ്‌ക്കാൻ കർശന നടപടികൾ വേണമെന്ന് പൊലീസ്. ഇതിനുളള നിർദേശങ്ങൾ പൊലീസ് ചീഫ് സെക്രട്ടറിക്ക് മുമ്പാകെ സമർപ്പിച്ചു.

കൊറോണ വ്യാപനം കുറയ്‌ക്കുന്നതിന് രാത്രികാല കർഫ്യു ഏർപ്പെടുത്തണമെന്നതാണ് മുഖ്യ നിർദേശം. പൊതു ഇടങ്ങളിലെ തിരക്ക് കുറയ്‌ക്കാൻ വർക്ക് ഫ്രം ഹോം വീണ്ടും നടപ്പാക്കണമെന്നും നിർദേശമുണ്ട്. സർക്കാർ ഓഫീസുകളിൽ വർക്ക് ഫ്രം ഹോം വീണ്ടും ഏർപ്പെടുത്തണം. സ്വകാര്യ സ്ഥാപനങ്ങളെ ഇതിനായി പ്രേരിപ്പിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

കൊറോണ അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുളള യോഗം പുരോഗമിക്കുകയാണ്. വിവിധ വകുപ്പ് മേധാവികൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം, എസ് എസ് എൽ സി, പ്ലസ് ടൂ പരീക്ഷകൾ മാറ്റില്ലെന്നാണ് സർക്കാർ നിലപാട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button