Kerala NewsLatest News

‘സാംസ്‌കാരിക നഗരി ശവസംസ്‌കാര നഗരിയാവരുത്’; തൃശൂര്‍ക്കാര്‍ മുന്നിട്ടിറങ്ങണം എന്ന് സ്വാമി സന്ദീപാനന്ദ ഗിരി

കേരളത്തിന്റെ സാംസ്‌കാരിക നഗരി കേരളത്തിന്റെ ശവസംസ്‌കാരത്തിനു കാരണമായ നഗരമെന്ന് അറിയപ്പെടാതിരിക്കട്ടെയെന്ന് സ്വാമി സന്ദീപാനന്ദ ഗിരി. ഇതിനായി തൃശ്ശൂര്‍ നിവാസികള്‍ തന്നെ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊവിഡിന്‍രെ രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും പൂരം നടത്തണം എന്ന ആവശ്യവുമായി ദേവസ്വങ്ങളുള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് നിലപാട് വ്യക്തമാക്കി സന്ദീപാനന്ദ ഗിരി രംഗത്തെത്തിയിരിക്കുന്നത്.

കേരളത്തില്‍ ആശങ്ക നിറച്ചുകൊണ്ട് കൊവിഡ് വ്യാപനം അതിതീവ്രമാകുമ്ബോഴും പൂരം സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് അവകാശപ്പെട്ടുകൊണ്ട് പൂരം നടത്തണം എന്ന ആവശ്യത്തിനെതിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. താരങ്ങളും ട്രോള്‍ പേജുകളുമടക്കം നിരവധിപേരാണ് രംഗത്തെത്തിയത്.

കേരളത്തിന്റെ സാംസ്‌കാരിക നഗരി കേരളത്തിന്റെ ശവസംസ്‌കാരത്തിനു കാരണമായ നഗരിയെന്നു അറിയപ്പെടാതിരിക്കാനായി തൃശൂര്‍ വാസികള്‍ തന്നെ മുന്നിട്ടിറങ്ങണമെന്ന് താഴ്മയോടെ അപേക്ഷിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button