Latest NewsNewsUncategorized
കൊറോണ വ്യാപനം; ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം ഒഴിവാക്കി
ലണ്ടൻ: കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യ സന്ദർശനം ഒഴിവാക്കി ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഈ മാസം 25 നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യ സന്ദർശനത്തിനെത്താൻ തീരുമാനിച്ചിരുന്നത്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബോറിസ് ജോൺസണും മറ്റൊരു ദിവസം നേരിട്ട് ചർച്ച നടത്തുമെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു.
കൊറോണ വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് വൈറസ് ബാധിച്ചിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന ബോറിസ് ജോൺസൺ പിന്നീട് വൈറസിനോട് പോരാടി ജീവിതത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു.