Kerala NewsLatest News

തൃശ്ശൂര്‍ പൂരം ആഘോഷമില്ലാതെ ചടങ്ങുകള്‍ മാത്രമായി നടത്താന്‍ തീരുമാനം

തൃശ്ശൂര്‍ പൂരം ആഘോഷമില്ലാതെ ചടങ്ങുകള്‍ മാത്രമായി നടത്തും. പൊതു ജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

പൂരത്തിന്റെ ഏറ്റവും ആകര്‍ഷകമായ ചടങ്ങുകളില്‍ പ്രധാനമായ രണ്ടു മണിക്കൂറിലേറെ നീളുന്ന കുടമാറ്റം സമയം ചുരുക്കി നേരത്തെ നടത്താന്‍ തീരുമാനമായി. അഞ്ചര മണിക്കായിരിക്കും കുടമാറ്റം. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ചടങ്ങ് അവസാനിപ്പിക്കും. പൂര സംഘാടകര്‍ക്ക് മാത്രമായിരിക്കും പുരപ്പറമ്ബിലേക്ക് പ്രവേശനം.

സാമ്ബിള്‍ വെടിക്കെട്ട് പേരിനു മാത്രമാകും. തൃശ്ശൂരുകാരുടെ പകല്‍ പൂരം, അഥവ ദേശക്കാരുടെ പൂരമെന്നറിയപ്പെടുന്ന 24 തീയതി രാവിലത്തെ പൂരം ഉണ്ടാകില്ല. 2 ഘട്ട കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കോ ആര്‍.ടി .പി സി ആര്‍ ടെസ്റ്റില്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും മാത്രമെ പൂര പറമ്ബിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.

മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഇതു ബാധകമാണ്. ഇരു വിഭാഗങ്ങളും വലിയ പ്രാധാന്യത്തോടെ നടത്തുന്ന ചമയ പ്രദര്‍ശനം ഒഴിവാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button