CovidKerala NewsLatest News

ആരോഗ്യമന്ത്രി കെ.കെ ശൈലജ ക്വാറന്‍റൈനിൽ, മകനും മരുമകള്‍ക്കും കോവിഡ്

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജ ക്വാറന്‍റൈനിൽ. മകൻ ശോഭിത്തിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മന്ത്രി ക്വാറന്‍റൈനിൽ പോയത്. ആരോഗ്യമന്ത്രി തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചത്. രോഗ ലക്ഷണങ്ങൾ ഒന്നും ഇല്ലെന്നും കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈൻ മീറ്റിങ്ങുകൾ മാത്രമാണ് നടത്തിയിരുന്നതെന്നും കെ.കെ ശൈലജ അറിയിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പ്…

പ്രിയമുള്ളവരെ
എന്റെ മകൻ ശോഭിത്തും ഭാര്യയും കൊവിഡ് പോസിറ്റീവ് ആയിരിക്കുന്നു. അവരുമായി പ്രൈമറി കോൺടാക്ട് വന്നതിനാൽ ഞാൻ ക്വാറന്‍റൈനിൽ കഴിയാൻ തീരുമാനിച്ചിരിക്കുകയാണ്. എനിക്ക് രോഗ ലക്ഷണങ്ങൾ ഒന്നും ഇല്ല. കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈൻ മീറ്റിങ്ങുകൾ മാത്രമാണ് നടത്തിയിരുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഓൺലൈൻ വഴിയും ഫോൺ വഴിയും ഇടപെട്ട് നടത്തുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button