Latest NewsNationalNewsUncategorized

കുംഭമേളയിൽ പങ്കെടുത്ത് തിരിച്ചുപോയ നേപ്പാൾ മുൻ രാജാവിനും ഭാര്യയ്ക്കും കൊറോണ

കാഠ്മണ്ഡു: കുംഭമേളയിൽ പങ്കെടുത്ത് തിരിച്ചുപോയ നേപ്പാളിലെ മുൻ രാജാവ് ഗ്യാനേന്ദ്ര ഷായ്ക്കും ഭാര്യ കൊമൾ ഷായ്ക്കും കൊറോണ സ്ഥിരീകരിച്ചു. നേപ്പാൾ ആരോഗ്യമന്ത്രാലയമാണ് വാർത്ത പുറത്തുവിട്ടത്.

കഴിഞ്ഞ ഞായറാഴ്ചയാണ് കുംഭമേളയിൽ പങ്കെടുത്ത് ഇരുവരും നേപ്പാളിൽ തിരിച്ചെത്തിയത്. ഇരുവരെയും ഇപ്പോൾ ഹോം ക്വാറന്റീനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടുപേരുടെയും സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിനുള്ള നപടികൾ പുരോഗമിക്കുന്നു.

ഇന്ത്യയിലേക്ക് ഏപ്രിൽ 8ാം തിയ്യതിയാണ് ഇരുവരും പുറപ്പെട്ടത്. ആ സമയത്ത് നടത്തിയ പരിശോധനയിൽ കൊറോണ നെഗറ്റീവായിരുന്നു.

മഹാ കുംഭമേള 2021 സ്‌പെഷ്യൽ കമ്മിറ്റിയുടെ ക്ഷണം സ്വീകരിച്ചാണ് ഇരുവരും ഹരിദ്വാറിലെത്തിയത്. ഏപ്രിൽ 12ാം തിയ്യതി ഗ്യാനേന്ദ്ര ഷാ മുഖ്യാഥിതിയായി കുംഭമേളയിൽ പങ്കെടുത്തു. അന്നുതന്നെ ബാബ രാംദേവിന്റെ പതംഞ്ജലി യോഗപീഠം സന്ദർശിച്ചു. ദക്ഷിണ കാളി ക്ഷേത്രത്തിലെ ആചാര്യ മഹാമണ്ഡലേശ്വർ കൈലാഷാനന്ദിനെയും സന്ദർശിച്ചിരുന്നു. ഗ്യാനേന്ദ്ര ഷായുടെ ആദ്യ കുംഭമേള സന്ദർശനമായിരുന്നു ഇത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button