സൂമ്പാ പരിശീലനത്തിന്റെ മറവില്‍ യുവാവിന്റെ ലീലകള്‍, സ്ത്രീകളെ വലയില്‍ വീഴ്ത്തുന്ന പരിശീലകന് പിടിയില്‍
തിരുവനന്തപുരം: സൂമ്പാ നൃത്തം പഠിക്കാനെത്തുന്ന സ്ത്രീകളെ പ്രണയം നടിച്ച് വലയിലാക്കി നഗ്നചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്തുന്ന പരിശീലകന് അറസ്റ്റില്‍. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിയായ സനുവാണ് സൈബര്‍ പൊലീസിന്റെ പിടിയിലായത്. ഇയാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൂടിയാണ്. സനുവിന്റെ പക്കല്‍ നിന്ന് നഗ്നചിത്രങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്ക്കും പിടിച്ചെടുത്തു. സൂമ്പാ പരിശീലനത്തിന്റെ മറവില്‍ നടന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് തലസ്ഥാനത്ത് നിന്ന് പുറത്തുവരുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി കൃഷി വകുപ്പില്‍ ക്ലാര്‍ക്കായി ജോലിയുളള ഇയാള്‍ പാര്‍ട്ട്ടൈമായാണ് സൂമ്പാ പരിശീലനം നടത്തിയിരുന്നത്.
പരിശീലനത്തിനെത്തിയിരുന്ന സ്ത്രീകളെയാണ് പ്രധാനമായും ഇയാള്‍ വലയില്‍ വീഴ്ത്തിയിരുന്നത്. പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം നഗ്നചിത്രങ്ങളെടുത്ത് അശ്ലീലസൈറ്റുകളില്‍ ഇടുന്നതും ഭീഷണിപ്പെടുത്തുന്നതുമാണ് പതിവ്. ഇരയാക്കപ്പെട്ട ഒരു സ്ത്രീ നല്കിയ പരാതിയിലാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. വലയിലാക്കുന്ന പെണ്‍കുട്ടികളെ വൈഫ് എക്സ്ചേഞ്ച് എന്ന പേരില്‍ സുഹൃത്തുക്കള്‍ക്ക് കൈമാറുന്ന രീതിയും സനുവിനുണ്ടെന്ന് പൊലിസ് പറയുന്നു. സനുവിന്റെ കാഞ്ഞിരംപാറയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നഗ്നചിത്രങ്ങള്‍ കോപ്പി ചെയ്ത നിരവധി ഹാര്‍ഡ് ഡിസ്ക്കുകള്‍ പൊലിസ് കണ്ടെത്തി.
തലസ്ഥാനത്തെ പ്രമുഖരുള്‍പ്പെടെ നിരവധി സ്ത്രീകള്‍ ഇയാളുടെ കെണിയില്‍പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കൂടുതല്‍ പേര് ഇയാളുടെ സംഘത്തിലുണ്ടോയെന്നും പൊലിസ് അന്വേഷിച്ചു വരികയാണ്. സനു വിവാഹമോചിതനാണ്. മൂന്ന് കുട്ടികളുമുണ്ട്.