Latest NewsNationalNewsUncategorized
ഓക്സിജൻ ക്ഷാമമില്ലെന്ന് മധ്യപ്രദേശ് സർക്കാർ; പിന്നാലെ ജില്ലാ ആശുപത്രിയിലെ ഓക്സിജൻ സംഭരണ മുറി കൊള്ളയടിച്ച് ജനങ്ങൾ
ഭോപ്പാൽ: കൊറോണ വ്യപനം രൂക്ഷമായതിനെ തുടർന്ന് പല സംസ്ഥാനങ്ങളിലും ഓക്സിജൻ ക്ഷാമം നേരിട്ടിരുന്നു. അതിനിടെ മധ്യപ്രദേശിൽ ഓക്സിജൻ ക്ഷാമമില്ലെന്ന് സർക്കാർ വ്യക്തമാക്കിയതിന് പിന്നാലെ ആശുപത്രിയിലെ ഓക്സിജൻ സംഭരണ മുറി ജനങ്ങൾ കൊള്ളയടിച്ചു.
മധ്യപ്രദേശിലെ പ്രധാന കൊറോണ ആശുപത്രികളിലൊന്നാണ് ദാമോ ജില്ല ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിൽനിന്ന് ആളുകൾ സിലിണ്ടറുകളുമായി പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
അത്യാസന്ന നിലയിലെത്തുന്ന രോഗികൾക്ക് നൽകാനായി ഇവിടെ സൂക്ഷിച്ചിരുന്ന ഓക്സിജൻ സിലിണ്ടറുകൾ ജനങ്ങൾ തോളിലേറ്റിപോകുകയായിരുന്നു.
ഓക്സിജൻ സിലിണ്ടറുകൾ മോഷണം പോയതോടെ ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും ജോലി തടസപ്പെട്ടു. ആശുപത്രി കാമ്പസിൽ പാെലീസ് തമ്പടിച്ചതിന് ശേഷമാണ് ജീവനക്കാർ ജോലി പുനരാരംഭിച്ചത്.