Kerala NewsLatest News
തനിയ്‌ക്കെതിരെ വ്യാജ വാർത്ത: ട്രൂ ടീവി ചാനൽ ഉടമസ്ഥൻ സൂരജ് പാലക്കാരനെതിരെ സിരിയൽ നടൻ ആദിത്യൻ പരാതി നല്‍കി
തൃശൂര്‍: ട്രൂ ടീവി ചാനലിന്റെ ഉടമസ്ഥന്‍ സൂരജ് പാലക്കാരനെതിരെ സിരിയല്‍ നടന്‍ ആദിത്യന്‍ രംഗത്ത്. തനിയ്ക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു എന്നും സമൂഹ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തുതുന്നു എന്നും ആരോപിച്ചാണ് നടന്‍ ആദിത്യന്‍ തൃശ്ശൂര്‍ സിറ്റി പോലീസ് ഓഫീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതിയുടെ പകര്‍പ്പ് നവകേരള ന്യൂസിന് ലഭിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ ആദിത്യന്‍ അമ്പിളിദേവി ബന്ധനത്തില്‍ വിള്ളല്‍ വീണു എന്ന തരത്തില്‍ വാർത്തകൾ പ്രചരിച്ചിരുന്നു. ആത് തികസിച്ചും അസംബദം ആണെന്നും തന്നെ ഒരു സ്ത്രീലമ്പടന്‍ ആക്കുന്നതരത്തില്‍ ട്രൂ ടിവിയിൽ വാര്‍ത്തകള്‍ വന്നതെന്നും അദ്ദേഹം പരാതിയില്‍ പറയുന്നു. അവ തികച്ചു ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.