Kerala NewsLatest NewsUncategorized
ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ വിവാഹങ്ങൾ നടത്താം; ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ വിവാഹങ്ങൾ നടത്തുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. ക്ഷേത്രത്തിൽ ബുക്ക് ചെയ്തിട്ടുള്ള എല്ലാ വിവാഹങ്ങളും നടത്താൻ അനുമതിയായി. കൊറോണ പ്രോട്ടോകോൾ പാലിച്ച് ഓരോ വിവാഹസംഘത്തിലും 12 പേർക്ക് മാത്രം പങ്കെടുക്കാം.
ക്ഷേത്രത്തിൽ നാളെ 40 വിവാഹങ്ങളും ഞായറാഴ്ച 140 വിവാഹങ്ങളും ബുക്ക് ചെയ്തിട്ടുണ്ട്. വിവാഹങ്ങൾ നിർത്തി വച്ചതിനെതിരെ വ്യാപകമായ പരാതി ഉണ്ടായതിനെ തുടർന്നാണ് ജില്ല കലക്ടർ ഇന്നു രാവിലെ വിലക്ക് നീക്കിയത്. വിവാഹ സംഘങ്ങളുടെ കുടുംബങ്ങളുടെ ആശങ്കയ്ക്ക് ഇതോടെ പരിഹാരമായി.