CrimeKerala NewsLatest NewsUncategorized
പാനൂർ മൻസൂർ കൊലക്കേസ്; പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയായി
കണ്ണൂർ: പാനൂർ മൻസൂർ കൊലക്കേസിൽ ക്രൈബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയായി. കസ്റ്റഡി കാലാവധി തീരുന്നതിനാൽ ഇന്ന് തിരികെ കോടതിയിൽ ഹാജരാക്കും. പ്രതികൾ തമ്മിൽ കൃത്യത്തിനു മുൻപും ശേഷവും ബന്ധപ്പെട്ടതിന്റെ ഫോൺ വിവരങ്ങളാണ് പ്രധാനമായും ശേഖരിച്ചത് ക്രൈംബ്രാഞ്ച് ശേഖരിച്ചത്.
ഇവരിൽ നിന്ന് പിടിച്ചെടുത്ത ഫോണിലെ കോൾ രേഖകൾ സംബന്ധിച്ച് പ്രതികളോട് ചോദിച്ചറിഞ്ഞു. അതേ സമയം കൊറോണ പോസിറ്റീവായതിനാൽ കസ്റ്റഡിയിൽ ലഭിക്കാതിരുന്ന ഒന്നാം പ്രതി ഷിനോസിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല.
പ്രതിപട്ടികയിലെ പലരെയും ഇനിയും പിടികൂടിയിട്ടില്ല. മൻസൂർ വധവുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളെ പിടിക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന ആരോപണവുമായി മുസ്ലിം ലീഗ് രംഗത്ത് വന്നിട്ടുണ്ട്.