Latest NewsNationalNewsUncategorized

വാക്‌സിൻ ആണെന്ന് അറിഞ്ഞില്ല: മോഷ്ടിച്ച ബാഗ് ഭദ്രമായി തിരികെ ഏൽപ്പിച്ച കള്ളൻ

ഛണ്ഡിഗഡ്: മോഷ്ടിച്ച ബാഗിൽ കൊറോണ വാകിസനാണെന്ന് അറിഞ്ഞതോടെ കള്ളൻ പോലും ഉത്തരവാദിത്വം ഉള്ളവനായി. ഹരിയാനയിലെ ജിന്ദിൽ നിന്നാണ് ഇത്തരമൊരു സംഭവം പുറത്തു വരുന്നത്.1700 ഡോസ് കൊറോണ വാക്‌സിൻ അടങ്ങിയ ബാഗാണ് കള്ളൻ മോഷ്ടിച്ചത്.

ബാഗിൽ വാക്‌സിനാണെന്ന് അറിഞ്ഞതോടെ അത് ഭദ്രമായി തിരികെ വയ്ക്കാനും സന്മനസുള്ള കള്ളൻ തയ്യാറായി. വെറുതെ ബാഗ് വച്ച് മടങ്ങുകയായിരുന്നില്ല കള്ളൻ ചെയ്തത്. ഒപ്പം ഒരു ക്ഷാമപണ കുറിപ്പും ഉണ്ടായിരുന്നു. കള്ളന്റെ കുറിപ്പ് ഇങ്ങിനെ ‘ ക്ഷമിക്കണം എനിക്ക് അറിയില്ലായിരുന്നു ഇതിനുള്ളിൽ കൊറോണ വാക്‌സിനായിരുന്നു വെന്ന് ‘.

കോവിഷീൽഡ്, കോവാക്‌സിൻ വാക്‌സിനുകൾ അടങ്ങിയതായിരുന്നു ബാഗ്. ജിന്ദ് ജറൽ ആശുപത്രിയിൽ നിന്നുമായിരുന്നു ഇത് മോഷണം പോയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനിടെ കള്ളൻ പൊലീസ് സ്റ്റേഷന് തന്നെ സമീപത്തുള്ള കടയിൽ ബാഗ് ഏൽപ്പിച്ച് മടങ്ങുകയായിരുന്നു.

പൊലീസിന് ഭക്ഷണം എത്തിക്കുന്ന ആളാണ് എന്നും സമയക്കുറവ് മൂലം കടയിൽ ഏൽപ്പിക്കുന്നതെന്നും ആണ് കള്ളൻ കട ഉടമസ്ഥനെ അറിയിച്ചത്. വാക്‌സിൻ അടങ്ങിയ ബാഗ് തിരികെ ലഭിച്ചെങ്കിലും കള്ളനെ വെറുതെ വിടാൻ തീരുമാനിച്ചിട്ടില്ലെന്നും അനേഷിച്ച് കണ്ടെത്തുമെന്നുമാണ് പൊലീസ് നിലപാട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button