CovidKerala NewsLatest NewsNews

കോവിഡ് പോസിറ്റീവായവര്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ക്കും 24 മണിക്കൂര്‍ ഹെല്‍പ് ലൈന്‍ സേവനവുമായി മെഡ്‌സിറ്റി ഹെല്‍ത്ത് കെയറും, അനുഗ്രഹ ചാരിറ്റബിള്‍ ട്രസ്റ്റും

നാടെങ്ങും കോവിഡ് രണ്ടാം ഘട്ടം വ്യാപിക്കുകയാണ്. പല സംസ്ഥാനങ്ങളും അടച്ചു പൂട്ടലിന്റെ വക്കിലാണ്. കേരളവും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. ഈ ഘട്ടത്തില്‍ ജനങ്ങള്‍ക്ക് കൈത്താങ്ങാവുകയാണ് മെഡ്‌സിറ്റി ഹെല്‍ത്ത് കെയറും അനുഗ്രഹ ചാരിറ്റബിള്‍ ട്രസ്റ്റും.

രണ്ടാം ഘട്ട വ്യാപനം നടക്കുന്ന സാഹചര്യത്തില്‍ കോവിഡ് പോസിറ്റീവ് ആയി വീട്ടില്‍ കഴിയുന്നവര്‍ക്കും ക്വാറന്റീന്‍ ആയി വീട്ടില്‍ കഴിയുന്നവര്‍ക്കും പല കാരണങ്ങളാലും പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ക്കും 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചിരിക്കുകയാണ് അനുഗ്രഹ ചാരിറ്റബിള്‍ ട്രസ്റ്റും മെഡ്‌സിറ്റി ഹെല്‍ത്ത് കെയറും.

മരുന്നുകള്‍, ഭക്ഷ്യസാധനങ്ങള്‍, കൗണ്‍സലിങ്, മറ്റ് സേവനങ്ങള്‍ എന്നിവ ലഭ്യമാണ്. വിവരങ്ങള്‍ക്ക് 70255 88833, 74062 15999, 90488 29999 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button