CinemaLatest News

ഏഴു ദിവസമായി അബോധാവസ്ഥയില്‍, ദൃശ്യത്തിലെ നടന്‍ മേള രഘുവിന്റെ നില ​ഗുരുതരം

കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ മേള രഘു ​ഗുരുതരാവസ്ഥയില്‍. കഴിഞ്ഞ 16നാണ് രഘു വീട്ടില്‍ കുഴഞ്ഞുവീണത്. തുടര്‍ന്ന് ചേര്‍ത്തല താലൂക്കാശുപത്രിയിലും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഏഴ് ദിവസമായി അബോധാവസ്ഥയിലാണ്.

തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ക​ഴി​യു​ന്ന രഘുവിന്റെ ചി​കി​ത്സ​യു​മാ​യി ബന്ധ​പ്പെ​ട്ട് ഇതിനകം ഒരുപാട് തുക ചിലവായി. സാ​മ്ബ​ത്തി​ക​മാ​യി ത​ക​ര്‍​ച്ച നേ​രി​ടു​ന്ന കു​ടും​ബ​ത്തി​ന്​ ഇ​ത്​ താ​ങ്ങാ​വു​ന്ന​തി​ലും അപ്പുറമാണെന്നാണ് ബന്ധുക്കള്‍ പറയുന്നു. സി​നി​മാ മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ സ​ഹാ​യ​വു​മാ​യി എ​ത്തുമെന്ന പ്ര​തീക്ഷയിലാ​ണ് കു​ടുംബം.

മമ്മൂട്ടിയുമൊന്നിച്ച്‌ സിനിമാ ജീവിതത്തിനു തുടക്കമിട്ട നടനാണ് മേള രഘു. മോഹന്‍ലാല്‍ നായകനായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും രഘു അഭിനയിച്ചിരുന്നു. ഹോട്ടല്‍ ജീവനക്കാരന്റെ വേഷമാണ് രഘു ചെയ്തത്. 35ലധി​കം ചി​ത്ര​ങ്ങ​ളി​ല്‍ വേ​ഷ​മി​ട്ടി​ട്ടു​ണ്ട്.

മമ്മൂട്ടിക്ക് ആദ്യമായി ലീഡ് റോളില്‍ എത്തിയ മേള എന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചയാളാണ് രഘു. മമ്മൂട്ടിക്കൊപ്പം നായകനായ പൊക്കമില്ലാത്ത രഘു അക്കാലത്ത് വലിയ ശ്രദ്ധ പിടിച്ചു പറ്റി. കമല്‍ഹാസന്റെ അപൂര്‍വ സഹോരങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button