Kerala NewsLatest NewsPolitics
മുന്‍ മന്ത്രി കെ ആര് ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
തിരുവനന്തപുരം: മുന്‍ മന്ത്രി കെ ആര് ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. പനിയും ശ്വാസ തടസവും കാരണം ഗൗരിയമ്മയെ വ്യാഴാഴ്ച രാത്രിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്ബോള്‍ കൊവിഡ് ബാധിതയല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പാണ് ഗൗരിയമ്മ, ആറു പതിറ്റാണ്ടോളമായി ജീവിച്ച ആലപ്പുഴ ചാത്തനാട്ട് വീട്ടില്‍ നിന്ന് തിരുവനന്തപുരം വഴുതക്കാടുള്ള സഹോദരി പുത്രിയുടെ വീട്ടിലേക്ക് താമസം മാറ്റിയത്. കൊവിഡ് സാഹചര്യത്തില്‍ സന്ദര്‍ശകര്‍ക്ക് പോലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു