CinemaKerala NewsLatest News
ഒരു പരിപൂര്‍ണ്ണ ലോക്ക്ഡൗണ്‍ നമുക്കിനി ചിന്തിക്കാനെ വയ്യ, എല്ലാവരോടും സഹകരിക്കാന്‍ അഭ്യര്‍ത്ഥിച്ച് മനോജ് കെ ജയന്‍
വീണ്ടും പരിപൂര്‍ണ്ണ ലോക്ഡൗണിലേക്ക് തിരികെ പോകാന്‍ കഴിയില്ല. അതിനാല്‍ എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് നടന്‍ മനോജ് കെ ജയന്‍. തന്റെ ഫേസ്ബുക്കിലാണ് സീനിയേഴ്‌സ് എന്ന സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ച് താരം ഇക്കാര്യം പറഞ്ഞത്.
ഇന്നും നാളെയും ഉള്ള ലോക്ഡൗണിന് സമാനമായ ദിവസങ്ങള്‍ എല്ലാവരുടെയും സുരക്ഷക്ക് വേണ്ടിയാണ്. അതില്‍ എല്ലാവരും സഹകരിക്കണമെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘ലോക്ക്ഡൗണ്‍ ‘സമാനമായ രണ്ടു ദിവസങ്ങള്‍ ഇന്നും, നാളെയും. ഒരു പരിപൂര്‍ണ്ണ ലോക്ക്ഡൗണ്‍ നമുക്കിനി ചിന്തിക്കാനെ വയ്യ. എല്ലാം നല്ലതിനു വേണ്ടിയാണെന്ന് കരുതി എല്ലാവരും സഹകരിക്കുക. സൂക്ഷിക്കുക. ശ്രദ്ധിക്കുക. നല്ലതു മാത്രം സംഭവിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ. ശുഭദിനം’.