CinemaLatest News

പൃഥ്വിരാജാണ് ഇഷ്ടതാരം, അദ്ദേഹത്തിനൊപ്പം ഒരു ചിത്രം ചെയ്യാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് നമിത

നടന്‍ പൃഥ്വിരാജിനൊപ്പം അഭിനയിക്കാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തെന്നിന്ത്യന്‍ താരം നമിത. മലയാള സിനിമ ഏറെ ഇഷ്ടമാണെന്നും താരം പറയുന്നു. ‘മലയാള സിനിമ ഏറെ ഇഷ്ടമാണ്. പൃഥ്വിരാജാണ് ഇഷ്ടതാരം. അദ്ദേഹത്തിനൊപ്പം ഒരു ചിത്രം ചെയ്യാന്‍ ആഗ്രഹമുണ്ട്. മലയാള സിനിമയുടെ ചിത്രീകരണ രീതി ഇഷ്ടമാണ്’ എന്നാണ് നമിതയുടെ വാക്കുകള്‍. 2010ല്‍ ബ്ലാക്ക് സ്റ്റാലിയന്‍ എന്ന കലാഭാവന്‍ ചിത്രത്തിലൂടെയാണ് നമിത മലയാള സിനിമരംഗത്തേക്ക് എത്തുന്നത്.

മോഹന്‍ലാലിന്റെ ബ്ലോക്ബസ്റ്റര്‍ ചിത്രം പുലിമുരുകനിലും ശ്രദ്ധേയമായ ഒരു വേഷത്തില്‍ താരം എത്തിയിരുന്നു. മലയാളവും തമിഴിലും ഉള്‍പ്പെടെ നാല് ഭാഷകളിലായി പുറത്തിറങ്ങുന്ന ‘ബൗ വൗ’ ആണ് നമിതയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ബ്ലോഗറുടെ വേഷത്തിലാണ് ചിത്രത്തില്‍ നമിത എത്തുന്നത്.

ബൗ വൗ സിനിമയുടെ സെറ്റില്‍ നമിത കിണറ്റില്‍ വീഴുന്ന രംഗം ചിത്രീകരിച്ചത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സസ്പെന്‍സ് ത്രില്ലറായി ഒരുക്കുന്ന ചിത്രം കൊടുംകാട്ടിലെ പൊട്ടക്കിണറ്റില്‍ വീഴുന്ന യുവതിയുടെ അതിജീവന കഥയാണ് പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button