CinemaKerala NewsLatest News

കൊറോണക്കാലത്തെ കൃഷി ജീവിതം, വീട്ടിലെ കൃഷിത്തോട്ടം പരിചയപ്പെടുത്തി മോഹന്‍ലാല്‍

നല്ലൊരു കൃഷിക്കാരന്‍ കൂടിയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് മലയാളത്തിന്റെ മഹാ നടന്‍ മോഹന്‍ലാല്‍. എളമക്കരയിലുള്ള തന്റെ വീട്ടിലെ കൃഷിത്തോട്ടത്തിന്റെ വീഡിയോ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുകയാണ് പ്രിയതാരം. തക്കാളി, പയര്‍, പാവയ്ക്ക തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും തോട്ടത്തിലുണ്ട്.

‘ എറണാകുളത്തെ എളമക്കരയിലുള്ള എന്റെ വീടാണ്. കഴിഞ്ഞ നാലഞ്ച് വര്‍ഷമായിട്ട് ഈ ചെറിയ സ്ഥലത്തുനിന്നാണ് ഞങ്ങള്‍ക്ക് ആവശ്യമുള്ള പച്ചക്കറികള്‍ ഉണ്ടാക്കിയെടുക്കുന്നത്. പാവയ്ക്ക,പയര്‍,വെണ്ടയ്ക്ക,തക്കാളി,പച്ചമുളക്, ചോളം… എല്ലാമുണ്ട്. നമുക്ക് എല്ലാവര്‍ക്കും ചെയ്യാവുന്ന കാര്യമാണ്. ചെറിയ സ്ഥലത്തുനിന്ന് നമുക്ക് ആവശ്യമുള്ള എല്ലാം ഉണ്ടാക്കിയെടുക്കാം. അതിന് ആള്‍ക്കാര്‍ തയ്യാറാകണം. സ്ഥലമില്ലാത്തവര്‍ക്ക് ടെറസിന്റെ മുകളില്‍ കൃഷി ചെയ്യാം. ഞാന്‍ ഇവിടെ വരുമ്ബോഴൊക്കെ ഇവിടത്തെ പച്ചക്കറികളാണ് ഉപയോഗിക്കുന്നത്. വളരെ സന്തോഷമാണ്, രാവിലെ വെള്ളമൊക്കെ നനച്ച്‌…എല്ലാവര്‍ക്കും ചെയ്യാവുന്ന കാര്യമാണ്’- അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button