CinemaKerala NewsLatest NewsPolitics

പ്രളയം ഉണ്ടായപ്പോള്‍ മുഖ്യമന്ത്രി രാഷ്ട്രീയം കളിച്ചെന്ന കെ സുരേന്ദ്രന്റെ പോസ്റ്റ് പങ്കുവെച്ച്‌ വിനായകന്‍

മുഖ്യമന്ത്രി പിണറായി വിജയെനെതിരെയുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച്‌ നടന്‍ വിനായകന്. ഓഖി, പ്രളയം, കൊവിഡ് പ്രതിസന്ധി സമയങ്ങളില്‍ പിണറായി വിജയന്‍ രാഷ്ട്രീയം കളിച്ചെന്നും ഈ സമയങ്ങളിലെല്ലാം മോദിയുടെ ജനപിന്തുണ വര്‍ധിക്കുകയാണെന്നും സുരേന്ദ്രന്‍ പറയുന്ന പോസ്റ്റാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്. ഇതിനെതിരെ ആരാധകര്‍ രംഗത്തെത്തി. ദൃശ്യം 2ലെ മുരളി ഗോപിയുടെ ‘നിങ്ങളെ എനിക്ക് മനസ്സിലാകുന്നില്ല മിസ്റ്റര്‍’ എന്ന ഡയലോഗാണ് പ്രധാനമായും ആരാധകര്‍ പങ്കുവെക്കുന്നത്. സര്‍ക്കാസമാണെന്ന് പറയുന്നവരുമുണ്ട്.

സുരേന്ദ്രന്റെ പോസ്റ്റ് ഇങ്ങനെ: ഓഖി ദുരന്തമുണ്ടായപ്പോള്‍ ഈ വൃത്തികെട്ട രാഷ്ട്രീയം നിങ്ങള്‍ കളിച്ചു. രണ്ടു മഹാപ്രളയത്തിലും ഇതുതന്നെ നിങ്ങള്‍ ആവര്‍ത്തിച്ചു. പ്രവാസികളെ തിരിച്ചെത്തിക്കുന്നതിലും ഈ നാറിയ കളി തന്നെ നിങ്ങള്‍ തുടര്‍ന്നു. ഇപ്പോള്‍ കോവിഡിന്റെ രണ്ടാം വരവിലും ഇതു നിങ്ങള്‍ തുടരുകയാണ്. ഓരോന്നു കഴിയുമ്ബോഴും മോദിയുടെ ജനപിന്തുണ കൂടുകയാണെന്ന് നിങ്ങള്‍ ഓര്‍ക്കണം.

മിസ്റ്റര്‍ പിണറായി വിജയന്‍ പൊതുജനം കഴുതയാണെന്ന് കരുതുന്ന നിങ്ങള്‍ക്കാണ് ആ പേരിന് ഏറ്റവും യോഗ്യത. ആസ്ഥാനഗായക സംഘത്തിനും പി. ആര്‍. പ്രമാണിമാര്‍ക്കും നല്ല നമസ്കാരം. ഈ കാലവും കടന്നുപോകും മോദിയോടൊപ്പം നന്മയോടൊപ്പം. മനോരോഗികള്‍ വീണ്ടും വീണ്ടും കരഞ്ഞു കരഞ്ഞു തളരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button