Latest NewsNationalNewsUncategorized

വിദഗ്ധ ചികിത്സ സിദ്ദീഖ് കാപ്പന് ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി: യു​പി മു​ഖ്യ​മ​ന്ത്രിയ്ക്ക് കത്തയച്ചു

തി​രു​വ​ന​ന്ത​പു​രം: പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ദി​ഖ് കാ​പ്പ​ൻറെ ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​തി​ന് വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ത്ത​യ​ച്ചു. കാ​പ്പ​നെ അ​ടി​യ​ന്ത​ര​മാ​യി സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റ​ണം.

യു​എ​പി​എ പ്ര​കാ​രം ത​ട​വി​ലാ​ക്ക​പ്പെ​ട്ട കാ​പ്പ​ൻ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്നു. ഹൃ​ദ്രോ​ഗ​വും പ്ര​മേ​ഹ​വും അ​ല​ട്ടു​ന്ന അ​ദ്ദേ​ഹ​ത്തി​ന് കൊറോണ ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ഥു​ര​യി​ലെ കെ​വി​എം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്ക​യാ​ണ്. ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ കാ​പ്പ​നെ ആ​ശു​പ​ത്രി​യി​ൽ ച​ങ്ങ​ല​ക്കി​ട്ട് കി​ട​ത്തി​യി​രി​ക്ക​യാ​ണെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

ആ​ധു​നി​ക ജീ​വ​ൻ ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​ള്ള മ​റ്റൊ​രു ആ​ശൂ​പ​ത്രി​യി​ലേ​ക്ക് അ​ടി​യ​ന്ത​ര​മാ​യി മാ​റ്റ​ണം.​കാ​പ്പ​ന് മ​നു​ഷ്യ​ത്വ​പ​ര​മാ​യ സ​മീ​പ​ന​വും വി​ദ​ഗ്ധ ചി​കി​ത്സ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ഇ​ട​പെ​ട​ണ​മെ​ന്ന് യു​പി മു​ഖ്യ​മ​ന്ത്രി​യോ​ട് കേ​ര​ള മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button