പ്രമുഖ ദൈവം വാക്‌സിനെടുത്തു, ‘ലോകചരിത്രത്തില്‍ വാക്‌സിനെടുത്ത ഒരേ ഒരു ദൈവം’; അമൃതാനന്ദമയിയെ ട്രോളി സോഷ്യല്‍ മീഡിയ
ദൈവം വാക്‌സിനെടുത്താല്‍ എങ്ങനെയുണ്ടാകും. അപ്പോള്‍ ദൈവത്തിന് പോലും പെടിയുള്ള വൈറസാണ് കൊറോണയെന്ന് സാരം. ഇപ്പോളിതാ കേരളത്തിലെ പ്രമുഖ ദൈവം(ആള്‍ദൈവം) വാക്‌സിനെടുത്ത സംഭവമാണ് ചര്‍ച്ചാ വിഷയം. മാതാ അമൃതാനന്ദമയി വാക്സിനെടുത്തു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമത്തില്‍ വന്നുതുടങ്ങിയത്. ഇതിന് പിന്നാലെ വമ്പന്‍ ട്രോളുകളുമായി ട്രോള്‍ പേജുകളും എത്തി. ലോകചരിത്രത്തില്‍ തന്നെ വാക്സിനെടുത്ത ഒരേ ഒരു ദൈവമാണ് അമൃതാനന്ദമയി എന്നാണ് ട്രോളുകള്‍.
പ്രമുഖ ദൈവം വാക്സിനെടുത്തു, മക്കളേ ഞാന്‍ വക്സിനെടുത്തു എന്നിങ്ങനെ രസകരമായ നിരവധി ട്രോളുകളാണ് സമൂഹമാധ്യമത്തില്‍ വന്നുകൊണ്ടിരിക്കുന്നത്. താന്‍ എടുത്തത് ദൈവങ്ങള്‍ക്ക് മാത്രമുള്ള വാക്സിനാണെന്ന് അമൃതാനന്ദമയി പറയുന്ന ട്രോളുകളും ഉണ്ട്.
അതേസമയം രാജ്യത്ത് 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കാനുള്ള കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ തീരുമാനത്തെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ സ്വാഗതം ചെയ്തു. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രത്തിന്റെ 50 ശതമാനം ക്വാട്ടയില്‍ നിന്നും സൗജന്യമായി വാക്‌സിന്‍ നല്‍കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.