CovidLatest NewsNationalNewsUncategorizedWorld
കൊറോണ വൈറസ്; ‘സ്പുട്നിക് വി’ ആദ്യ ബാച് മെയ് 1ന് ഇന്ത്യക്ക് ലഭിക്കും
മോസ്‌കോ: റഷ്യൻ നിർമിത വാക്സിനായ ‘സ്പുട്നിക് വി’ ആദ്യ ബാച് മെയ് ഒന്നിന് ഇന്ത്യക്ക് ലഭിക്കുമെന്ന് റഷ്യൻ ഡയറക്‌ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് മേധാവി കിറിൽ ദിമിത്രീവ്. കൊറോണ മഹാമാരിയെ മറികടക്കാൻ റഷ്യൻ വാക്സിൻ ഇന്ത്യയെ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസയാണ് ‘സ്പുട്നിക് വി’ ഇന്ത്യയിൽ ഉപയോഗിക്കുന്നതിന് അനുമതി നൽകിയത്. ഇതോടെ രാജ്യത്ത് അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിൻ ആണ് ‘സ്പുട്നിക് വി’. വിദഗ്ധ സമിതിയുടെ നിർദേശ പ്രകാരം അടിയന്തര ഉപയോഗത്തിനായിരുന്നു അനുമതി. ‘സ്പുട്നിക് വി’ എത്തുന്നതോടെ രാജ്യത്തെ വാക്സിൻ ക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.