CinemaLatest NewsMovieNationalUncategorized

ബിഗ് ബോസ് മത്സരാർഥി ഡിംപൽ ഭാലിൻറെ പിതാവ് അന്തരിച്ചു

ബിഗ് ബോസ് മലയാളം സീസൺ 3ലെ ശ്രദ്ധേയ മത്സരാർഥികളിൽ ഒരാളായ ഡിംപൽ ഭാലിൻറെ പിതാവ് അന്തരിച്ചു. ദില്ലിയിൽ വച്ചാണ് മരണമെന്നാണ് ലഭ്യമായ വിവരം. ബിഗ് ബോസിലെ മത്സരാർഥി ആയിരുന്ന ലക്ഷ്‍മി ജയനാണ് മരണവിവരം സ്ഥിരീകരിച്ച് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയാണ് ഡിംപലിൻറെ അച്ഛൻ. അമ്മ കട്ടപ്പന ഇരട്ടയാർ സ്വദേശിനിയും. ഇക്കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ അച്ഛൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെ വീഡിയോ സന്ദേശം സർപ്രൈസ് എന്ന നിലയിൽ ബിഗ് ബോസ് ഡിംപലിനെ കാണിച്ചിരുന്നു. കുടുംബാംഗങ്ങളുമായും, വിശേഷിച്ച് അച്ഛനുമായി തനിക്കുള്ള അടുപ്പത്തെക്കുറിച്ച് ഡിംപൽ ബിഗ് ബോസിലെ സുഹൃത്തുക്കളോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അച്ഛൻറെ മരണത്തോടെ ഡിംപലും ബിഗ് ബോസിൽ നിന്ന് പുറത്തേക്ക് പോകാനുള്ള സാധ്യത തുറക്കുകയാണ്.

ഈ സീസണിൽ ഏറ്റവുമധികം പ്രേക്ഷകപ്രീതി നേടിയ മത്സരാർഥികളിൽ ഒരാളായിരുന്നു ഡിംപൽ ഭാൽ. കാൻസർ സർവൈവറും സൈക്കോളജിസ്റ്റുമായ ഡിംപൽ ശാരീരിത സ്ഥിതി വകവെക്കാതെ ഹൗസിലെ മത്സരങ്ങളിലൊക്കെ സജീവമായി പങ്കെടുക്കുന്ന ആളുമായിരുന്നു. ഈ സീസണിൽ ഏറ്റവും ആരാധകരെ നേടിയ മത്സരാർഥിയായ മണിക്കുട്ടൻ സ്വന്തം ഇഷ്ടപ്രകാരം കഴിഞ്ഞ ദിവസം ബിഗ് ബോസിനോട് വിട പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button